
ജനുവരി 11 വരെ ചൈനയില്‍ ഏകദേശം 900 ദശലക്ഷം ആളുകള്‍ക്ക് കൊവിഡ് ബാധിച്ചതായി പീക്കിംഗ് സര്‍വകലാശാലയുടെ പഠനം. രാജ്യത്തെ ജനസംഖ്യയുടെ 64 ശതമാനം പേര്‍ക്കും വൈറസ് ബാധയുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നത്.
91% ആളുകള്‍ രോഗബാധിതരാണെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഗാന്‍സു പ്രവിശ്യയാണ് രോഗബാധയില്‍ ഒന്നാം സ്ഥാനത്ത്. യുനാന്‍ (84%), ക്വിംഗ്ഹായ് (80%) എന്നീ പ്രവശ്യകളും തൊട്ടുപിന്നില്‍ തന്നെയുണ്ടെന്നും പഠനം വ്യക്തമാക്കുന്നു. കേസുകള്‍ ഇനിയും വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. കൊവിഡ് അതിതീവ്രവ്യാപനം രണ്ടോ മൂന്നോ മാസങ്ങള്‍ കൂടി നീണ്ടുനില്‍ക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
Post Your Comments