ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട്ടുമുറ്റത്ത് പശുക്കിടാവിനെ കൊന്ന് ഉപേക്ഷിച്ച നിലയില്‍
KeralaNewsLocal NewsCrime

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട്ടുമുറ്റത്ത് പശുക്കിടാവിനെ കൊന്ന് ഉപേക്ഷിച്ച നിലയില്‍

ആലപ്പുഴ: ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട്ട് മുറ്റത്ത് പശുക്കിടാവിനെ കൊന്ന് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പത്തിയൂര്‍ ഒന്നാം വാര്‍ഡില്‍ രാമപുരം എല്‍പി സ്‌കൂളിന് സമീപം വീശുവാളന്‍തറയില്‍ വാടകയ്ക്ക് താമസിക്കുന്ന ശ്യാമിന്റെ വീടിനോട് ചേര്‍ന്ന ഷെഡിന്റെ ഭാഗത്താണ് പശുക്കിടാവിനെ ചത്ത നിലയില്‍ കണ്ടെത്തിയത്.

ആര്‍എസ്എസ് രാമപുരം മണ്ഡല്‍ ശാരീക് ശിക്ഷണ്‍ പ്രമുഖ് ആണ് ശ്യാം. ഭാര്യ ആതിര ശ്യാം മഹിളാമോര്‍ച്ച പത്തിയൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറിയുമാണ്. ഇന്ന് രാവിലെയാണ് പശുക്കിടാരിയെ ചത്തനിലയില്‍ കണ്ടെത്തിയത്. ഏകദേശം രണ്ട് മാസം പ്രായമായ പശുക്കിടാവിനെയാണ് ചത്തനിലയില്‍ കണ്ടെത്തിയത്. ഇതിന്റെ മൂക്കും വായും വികൃതമാക്കിയ നിലയിലായിരുന്നു.

കന്നുകാലികളെ വളര്‍ത്തുന്ന സമീപപ്രദേശങ്ങളിലെ വീടുകളില്‍ പശുക്കിടാവിനെ സംബന്ധിച്ച് അന്വേഷണം നടത്തിയെങ്കിലും ഇവിടങ്ങളില്‍ നിന്നും പശുവിനെ കാണാതായിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് ശ്യാം പറഞ്ഞു. ദുര്‍ഗന്ധം വരാതിരിക്കുന്നതിനായി പശുവിനെ പറമ്പില്‍ മറവുചെയ്തിട്ടുണ്ട്. നാളെ വെറ്റിനറി സര്‍ജന്റെ നേതൃത്വത്തില്‍ മറവ് ചെയ്ത പശുക്കിടാരിയെ പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തും.

Related Articles

Post Your Comments

Back to top button