സിംഗപ്പൂരിനെതിരെ ആഷിഖ് കരുണിയന്റെ ഗോളില്‍ ഇന്ത്യയ്ക്ക് സമനില
Sports

സിംഗപ്പൂരിനെതിരെ ആഷിഖ് കരുണിയന്റെ ഗോളില്‍ ഇന്ത്യയ്ക്ക് സമനില

ഹനോയ്: സിംഗപ്പൂരിനെതിരെ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിനിറങ്ങിയ ഇന്ത്യന്‍ ടീമിന് മലയാളി താരത്തിന്റെ ഗോളില്‍ സമനില. ആദ്യപകുതിയില്‍ ഇരുടീമുകളും ഓരോ ഗോള്‍ നേടി. ഇന്ത്യയ്ക്കായി സിംഗപ്പൂരിന്റെ വല ചലിപ്പിച്ചത് മലയാളി താരം ആഷിഖ് കരുണിയനാണ്.

മത്സരത്തിന്റെ 37ാം മിനുട്ടില്‍ സിംഗപ്പൂരാണ് ആദ്യ ഗോള്‍ നേടിയത്. ഇഖ്‌സാന്‍ ഫന്‍ഡിയെടുത്ത ഫ്രീകിക്ക് ഇന്ത്യന്‍ ഗോള്‍വല ഭേദിക്കുകയായിരുന്നു. എന്നാല്‍ 43ാം മിനുട്ടില്‍ ആഷിഖ് കരുണിയനിലൂടെ ഇന്ത്യ സമനില പിടിച്ചു. സുനില്‍ ഛേത്രിയുടെ പാസില്‍ നിന്ന് ആഷിഖ് കരുണിയന്‍ നിര്‍ണായക ഗോള്‍ മടക്കുകയായിരുന്നു. രണ്ടാം പകുതിയില്‍ നന്നായി തുടങ്ങിയ ഇന്ത്യ പക്ഷേ ഗോളവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പിന്നിലായിപ്പോയി.

Related Articles

Post Your Comments

Back to top button