Latest NewsNationalNewsUncategorized
സീതാറാം യെച്ചൂരിയുടെ മകൻ ആശിഷ് യെച്ചൂരി കൊറോണ ബാധിച്ച് മരിച്ചു
ന്യൂഡെൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകൻ കൊറോണ ബാധിച്ച് മരിച്ചു. ആശിഷ് യെച്ചൂരി (35)യാണ് മരിച്ചത്. ഇന്ന് രാവിലെ 5.30നായിരുന്നു മരണം. സീമ ചിസ്തി യെച്ചൂരിയാണ് അമ്മ. സഹോദരി അഖില യെച്ചൂരി.
ഡെൽഹിയിൽ പത്രപ്രവർത്തകനായിരുന്നു ആശിഷിന് അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് മൂന്നാമത്തെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഗുഡ്ഗാവിലെ മെഡാന്ത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രണ്ടാഴ്ചയായി ഐസിയുവിലായിരുന്നു. മറ്റ് അസുഖങ്ങളും ആശിഷിനുണ്ടായിരുന്നു.
ടൈംസ് ഓഫ് ഇന്ത്യ, ഡെൽഹി മിറർ, ഏഷ്യാവിൽ ഇംഗ്ലീഷ് എന്നിവിടങ്ങളിൽ മാധ്യമപ്രവർത്തകനായിരുന്നു. മകന് കൊറോണ ബാധിച്ചതിനാൽ സ്വയം ക്വാറന്റീനിലായിരുന്ന സീതാറാം യെച്ചൂരി തെരഞ്ഞെടുപ്പ് പ്രകടനങ്ങളിൽ പങ്കെടുത്തിരുന്നില്ല.