എസ്ഐയുടെ ഭാര്യയെ അസഭ്യം പറഞ്ഞ എഎസ്ഐ വെട്ടിലായി.

കോട്ടയം /മദ്യലഹരിയിൽ എസ്ഐയുടെ ഭാര്യയെ അസഭ്യം പറഞ്ഞ എഎസ്ഐയ്ക്കെതിരെ വകുപ്പ് തല നടപടിക്ക് നീക്കം. കോട്ടയം ജില്ലയിലെ കുമരകം പോലീസ് സ്റ്റേഷനിലെ രഹസ്യാന്വഷണ വിഭാഗം ഉദ്യോഗസ്ഥനെതിരെ അയൽവാസിയായ എസ്ഐയുടെ ഭാര്യ കോട്ടയം ഈസ്റ്റ് പോലീസിൽ പരാതി നൽകിയതോടെയാണ് നടപടിക്ക് നീക്കം.
കോട്ടയം എആർ ക്യാംപിനു സമീപമാണ് എസ് ഐ യും എ എസ് ഐ യും കുടുബസമേതം താമസിക്കുന്നത് കഴിഞ്ഞദിവസം മദ്യപിച്ചെത്തിയ എഎസ്ഐ, എസ് ഐ യുടെ ഭാര്യയെ അസഭ്യം പറയുകയായിരുന്നുവെന്നാണ് എസ്ഐയുടെ ഭാര്യ നൽകിയ പരാതിയിൽ പറഞ്ഞിട്ടുള്ളത്. അച്ചടക്ക നടപടി ഭയന്നു പരാതി ഒത്തു തീർപ്പാക്കാനുള്ള ശ്രമങ്ങൾ നടത്തി വരുകയാണ്. ഈ ഉദ്യോഗസ്ഥനെ പറ്റി സമാന പരാതികൾ നേരത്തെയും ഉണ്ടായിട്ടുണ്ട്.