പുടിന് നേരെ വധശ്രമം: രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
NewsWorld

പുടിന് നേരെ വധശ്രമം: രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന് നേരെ വധശ്രമമുണ്ടായെന്ന് യൂറോ വീക്കിലിയുടെ റിപ്പോര്‍ട്ട്. വധശ്രമത്തില്‍ നിന്ന് പുടിന്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എപ്പോഴാണ് വധശ്രമം നടന്നതെന്ന കാര്യം റിപ്പോര്‍ട്ടില്‍ പറയുന്നില്ല.

എന്നാല്‍ പുടിന്‍ തന്റെ താമസസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അക്രമം നടന്നത്. ആദ്യത്തെ എസ്‌കോര്‍ട്ട് കാര്‍ തടയുകയും രണ്ടാമത്തെ കാറിന് പെട്ടെന്ന് നിര്‍ത്തേണ്ടി വരികയും ചെയ്തപ്പോഴാണ് അക്രമം നടന്നതത്രെ. ഇതുമായി ബന്ധപ്പെട്ട് നിരവധി അറസ്റ്റുകള്‍ നടന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രസിഡന്റിന്റെ നീക്കങ്ങളെക്കുറിച്ച് വളരെ കുറച്ചുപേര്‍ക്ക് മാത്രമാണ് അറിയുന്നത്. അതിനാല്‍ സംഭവത്തിന് പിന്നാലെ പ്രസിഡന്റിന്റെ അംഗരക്ഷകരെയും ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റിയിട്ടുണ്ട്. ചിലരെ സസ്‌പെന്റ് ചെയ്യുകയും മറ്റു ചിലരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.

Related Articles

Post Your Comments

Back to top button