പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു; സമ്മേളിച്ചത് എട്ട് മിനിട്ട് മാത്രം
NewsKerala

പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു; സമ്മേളിച്ചത് എട്ട് മിനിട്ട് മാത്രം

തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം ബഹളമുണ്ടാക്കി. പി സി വിഷ്ണുനാഥ് ഉള്‍പ്പെടെ എംഎല്‍എമാരെ സ്പീക്കര്‍ ക്ഷണിച്ചെങ്കിലും ചോദ്യങ്ങള്‍ ഉന്നയിക്കാതെ പ്രതിപക്ഷാംഗങ്ങള്‍ മന്ത്രി സജി ചെറിയാനെതിരെ മുദ്രാവാക്യം മുഴക്കുകയായിരുന്നു. നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം മുദ്രാവാക്യം വളികള്‍ തുടര്‍ന്നതോടെ ചോദ്യോത്തര വേള ഉപേക്ഷിച്ച് സഭ ഇന്നത്തേക്ക് പിരിയുകയാണെന്ന് സ്പീക്കര്‍ അറിയിച്ചു.

എന്നാല്‍ സഭ ആംരഭിച്ച് ഏതാനും മിനിട്ടുകള്‍ക്കുള്ളില്‍ പിരിയാനുള്ള സ്പീക്കറുടെ തീരുമാനം അസാധാരണ നടപടിയായി വിലയിരുത്തപ്പെടുന്നു. എട്ട് മിനിട്ട് മാത്രമാണ് ഇന്ന് നിയമസഭ സമ്മേളിച്ചത്. രൂക്ഷമായ ബഹളം, കയ്യാങ്കളി പോലുള്ള സാഹചര്യങ്ങളിലാണ് സാധാരണ നിയമസഭ നടപടികള്‍ നിര്‍ത്തിവയ്ക്കുന്നത്. ഈ സാഹചര്യങ്ങളില്‍പോലും സഭാ സമ്മേളനം മുന്‍പോട്ടു കൊണ്ടുപോകാനുള്ള സാധ്യത ഭരണ, പ്രതിപക്ഷ അംഗങ്ങളുമായി ആലോചിച്ച് സ്പീക്കര്‍ തേടാറുണ്ട്.

എന്നാല്‍ ഇന്ന് രണ്ട്, മൂന്ന് തവണ മാത്രമാണ് സ്പീക്കര്‍ പ്രതിപക്ഷത്തോട് ശാന്തരാകാന്‍ അഭ്യര്‍ഥിച്ചത്. പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധം സഭാ ടിവി ഇന്നും കാണിച്ചില്ല. അതേസമയം, മന്ത്രിമാര്‍ മറുപടി പറയാനായി ഇരിപ്പിടത്തില്‍നിന്ന് എണീറ്റപ്പോള്‍ മന്ത്രിമാരുടെ മുന്‍പില്‍നിന്ന് ഭരണപക്ഷ എംഎല്‍എമാര്‍ പ്രതിപക്ഷത്തെ വിമര്‍ശിക്കുന്നത് ദൃശ്യങ്ങള്‍ കാണാമായിരുന്നു.

Related Articles

Post Your Comments

Back to top button