Kerala NewsNewsPolitics

ദുഖിക്കേണ്ട സമയത്ത് സിപിഎം സ്ഥലം വാങ്ങാന്‍ പോയി: രണ്ടാമതും പ്രകോപനവുമായി കെ. സുധാകരന്‍

ഇടുക്കി: ഇടുക്കി എഞ്ചിനീയറിംഗ് കേളേജ് വിദ്യാര്‍ഥി ധീരജിന്റെ കൊലപാതകത്തിന് പിന്നാലെ വീണ്ടും വിവാദപരമാര്‍ശവുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. ദുഖിക്കേണ്ട സമയത്ത് രക്തസാക്ഷി മണ്ഡപത്തിനായി സിപിഎം സ്ഥലം വാങ്ങാന്‍ പോയി എന്നും മരണം സിപിഎം ആഘോഷമാക്കുകയാണന്നും കെ. സുധാകരന്‍ പറഞ്ഞു.

കൊലപാതകം നടന്നതിന് ശേഷം ഇപ്പോള്‍ നിരവധി തവണയാണ് സിപിഎം നെ അധിക്ഷേപിക്കാനും കൊലപാതകത്തെ ന്യായികരിക്കാനും കോണ്‍ഗ്രസ് കിണഞ്ഞ്് പരിശ്രമിക്കുന്നത്.

പ്രതികള്‍ കൊലപാതകം കുറ്റം ഏറ്റ് പറഞ്ഞിട്ടും പ്രതിക്കെതിരെ പാര്‍ട്ടി തലത്തില്‍ നിന്നും യാതൊരു വിധ നടപടി സ്വീകരിക്കാനും കോണ്‍ഗ്രസ് പാര്‍ട്ടിയോ യൂത്ത് കോണ്‍ഗ്രസോ തയാറായിട്ടില്ല. അതിനിടയ്ക്കാണ് മരണത്തെ അധിക്ഷേപിക്കുന്ന തരത്തിലുള്ള കെപിസിസി പ്രസിഡന്റിന്റെ പരമാര്‍ശം

കെ.സുധാകരന്‍ പറഞ്ഞത്

കോണ്‍ഗ്രസിന്റെ രക്തസാക്ഷികളെല്ലാം പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും അറിഞ്ഞിട്ടാണെന്ന്. കഴിഞ്ഞ കുറെ ദിവസങ്ങളായി ഇടുക്കി എഞ്ചിനീയറിംഗ് കോളേജില്‍ അക്രമ സംഭവങ്ങള്‍ അരങ്ങേറുകയാണ്.

എഞ്ചിനീയറിംഗ് കോളേജില്‍ പൊതുവെ കെഎസ്‌യു ദുര്‍ബലമാണ്. എന്നാല്‍ ഇത്തവണ രണ്ടും കല്‍പിച്ച് എന്റെ കുട്ടികള്‍ ഇറങ്ങിയിരിക്കുകയാണ്. ഇത്തവണ അത്ഭുതപൂര്‍വ്വമായ വിജയമാണ് കെഎസ്‌യു നേടിയത്. ഒമ്പത് കോളേജുകളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആറ് കോളേജുകളില്‍ കെഎസ്‌യു ജയിച്ചു.

വിജയം ഇല്ലാതാക്കാന്‍ ഹോസ്റ്റല്‍ കേന്ദ്രികരിച്ച് ആഴ്ചകളായി ഡിവൈഎഫ്‌ഐ ക്രിമിനലുകള്‍ അവിടെ തമ്പടിച്ച് നില്‍ക്കുകയാണ്. ഇതിന് മുന്‍പ് അവിടെ തല്ല് നടന്നു. യൂത്ത്‌കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ തല്ലി ആശുപത്രിയിലാക്കി.

ആശുപത്രിയില്‍ മുപ്പതാള്‍ കയറി അടിച്ച് അദേഹത്തെ മെഡിക്കല്‍ കോളേജിലാക്കി. മെഡിക്കല്‍ കോളജില്‍ നിന്നും അടിക്കാന്‍ പോയിടത്ത് നിന്ന് രക്ഷപ്പെട്ട് ഇപ്പോള്‍ മിഷന്‍ ഹോസ്പിറ്റലില്‍ കിടക്കുകയാണ് അദേഹം.

തെരഞ്ഞെടുപ്പിന് പോലീസിന്റെ സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് കെഎസ്‌യു ജില്ലാ പ്രസിഡന്റ് കത്ത് കൊടുത്തിട്ടുണ്ട്. കേരളത്തിലെ സര്‍വകലാശാലകളില്‍ സിപിംഎം, ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ എന്നിവര്‍ ചേര്‍ന്ന് നടത്തിയ കലാപത്തിന്റെ രക്തസാക്ഷിയാണ് ധീരജ്. പിടിച്ചു വാങ്ങിയ രക്തസാക്ഷിത്വമാണ് ധീരജിന്റേത്.

അതില്‍ അവര്‍ക്ക് ദുഖമല്ല ആഹ്‌ളാദമാണുള്ളത് എന്ന് നിങ്ങള്‍ മനസിലാക്കണം. ധീരജ് മരിച്ചു എന്നറിഞ്ഞപ്പോള്‍ എന്റെ നാട്ടിലെ കമ്മ്യൂണിസ്റ്റകാര്‍ ആദ്യം ചെയ്തത് അദേഹത്തിന് സ്മാരകം കെട്ടേണ്ട ഭൂമി വില കൊടുത്തു വാങ്ങി രേഖയുണ്ടാക്കി.

ദുഖിക്കേണ്ട സന്ദര്‍ഭത്തില്‍ അവിടെ രക്തസാക്ഷി മണ്ഡപമുണ്ടാക്കാന്‍ ഭൂമി വാങ്ങാന്‍ പോയി. ഒരു രക്തസാക്ഷിയെ കിട്ടിയത് ആഹ്‌ളാദപൂര്‍വം കൊണ്ടാടുകയാണ് അവര്‍ എന്നുമാണ് കെ. സുധാകരന്‍ പറഞ്ഞത്.

Related Articles

Back to top button