നിര്‍ണായക ഘട്ടത്തില്‍ രാഹുല്‍ വീണ്ടും യൂറോപ്പിലേക്ക്
NewsNationalPolitics

നിര്‍ണായക ഘട്ടത്തില്‍ രാഹുല്‍ വീണ്ടും യൂറോപ്പിലേക്ക്

ന്യൂഡല്‍ഹി: നിര്‍ണായക നിമിഷങ്ങളില്‍ വിദേശയാത്ര ചെയ്യുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനം ശക്തമാകുന്നു. 18ന് രാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കാനാരിക്കെ രാഹുല്‍ യൂറോപ്പിലേക്ക് പോകാനൊരുങ്ങുകയാണ്. വ്യാഴാഴ്ച നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിര്‍ണായക യോഗത്തില്‍ അദ്ദേഹം പങ്കെടുക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

രാഹുലിന്റെ വിദേശ സന്ദര്‍ശനത്തെക്കുറിച്ച് കോണ്‍ഗ്രസ് പ്രതികരിച്ചിട്ടില്ല. പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നതിലുപരിയായി ഗോവയിലെയും മഹാരാഷ്ട്രയിലെയും രാഷ്ട്രീയ പ്രതിസന്ധി കോണ്‍ഗ്രസിനെ പിടിച്ചുലയ്ക്കുകയാണ്. ഗോവയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറാന്‍ അവസരം നോക്കി നില്‍ക്കുകയാണ്.

മഹാരാഷ്ട്രയില്‍ ഭരണം പോയതോടെ ചില പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ രാജിവയ്ക്കാനൊരുങ്ങുന്നുണ്ടെന്ന റിപ്പോര്‍ട്ടും ഉണ്ട്. നെഹ്‌റു കുടുംബത്തില്‍ നിന്ന് കാര്യമായ പരിഗണന ലഭിക്കാതെ ജനകീയ അടിത്തറയുള്ള നേതാക്കള്‍ ഒന്നൊന്നായി കൊഴിഞ്ഞ് പോകുമ്പോള്‍ വിദേശയാത്ര നടത്തുന്ന രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തെ ചോദ്യം ചെയ്യുന്ന അവസ്ഥ കോണ്‍ഗ്രസിനുള്ളില്‍ രൂപപ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Related Articles

Post Your Comments

Back to top button