കരിപ്പൂരിൽ ഈ മാസം 15 മുതൽ റൺവേ ഭാഗികമായി അടക്കും; നിയന്ത്രണം ആറുമാസത്തേക്ക്
NewsKerala

കരിപ്പൂരിൽ ഈ മാസം 15 മുതൽ റൺവേ ഭാഗികമായി അടക്കും; നിയന്ത്രണം ആറുമാസത്തേക്ക്

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവള റണ്‍വേ ജനുവരി 15 മുതല്‍ ആറ് മാസത്തേക്ക് ഭാഗികമായി അടച്ചിടും. രാവിലെ 10 മുതല്‍ വൈകിട്ട് ആറു വരെയാണ് റണ്‍വേ അടച്ചിടുന്നത്. ഇതു കണക്കിലെടുത്ത് വിമാന സര്‍വീസുകള്‍ വൈകിട്ട് ആറു മുതല്‍ രാവിലെ 10 വരെയുള്ള സമയത്തേക്ക് പുനക്രമീകരിച്ചു.

രാവിലെ 10 മണി മുതൽ വൈകിട്ട് ആറുവരെയാണ് അടുത്ത ആറ് മാസത്തേക്ക് റൺവേ അടച്ചിടുക. ഈ പശ്‌ചാത്തലത്തിലാണ്‌ പകൽ സമയങ്ങളിലെ ഷെഡ്യൂളുകൾ പുനഃക്രമീകരിക്കുന്നത്. പുനഃക്രമീകരണം സംബന്ധിച്ച വിവരങ്ങൾക്കായി യാത്രക്കാർ അതാത് എയർലൈൻസുമായി ബന്ധപ്പെടണമെന്നാണ് കരിപ്പൂർ ഡയറക്‌ടർ അറിയിച്ചിരിക്കുന്നത്. നിലവിൽ ഈ സമയത്ത് ഓരോ ആഭ്യന്തര, അന്താരാഷ്‌ട്ര സർവീസുകൾ മാത്രമാണ് ഉള്ളത്. 2020 ലെ വിമാനാപകടത്തിന്റെ പശ്ചാത്തലത്തില്‍ നിയോഗിക്കപ്പെട്ട അന്വേഷണ കമ്മീഷന്റെ നിര്‍ദേശ പ്രകാരമാണ് നവീകരണങ്ങള്‍ നടക്കുന്നത്. റണ്‍വേയുടെ ഉപരിതലം ബലപ്പെടുത്തുന്ന ടാറിങ് ജോലികളാണ് 15ന് ആരംഭിക്കുക. ഇതോടൊപ്പമാണ് റണ്‍വേയുടെ മധ്യഭാഗത്ത് ലൈറ്റിങ് സംവിധാനം സ്ഥാപിക്കുക.

Related Articles

Post Your Comments

Back to top button