കൊച്ചിയില്‍ വ്യാപക എടിഎം തട്ടിപ്പ്
NewsKerala

കൊച്ചിയില്‍ വ്യാപക എടിഎം തട്ടിപ്പ്

കൊച്ചി: കൊച്ചിയില്‍ വന്‍ എടിഎം തട്ടിപ്പ്. നിരവധിപ്പേര്‍ക്ക് പണം നഷ്ടമായി. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ 11 എടിഎമ്മുകളിലാണ് തട്ടിപ്പ് നടത്തി പണം കവര്‍വന്നത്. കാല്‍ ലക്ഷം രൂപയാണ് ഒരു ദിവസം കൊണ്ട് മാത്രം തട്ടിയെടുത്തത്. ഓഗസ്റ്റ് 18 നാണ് കളമശേരി പ്രീമിയര്‍ ജംഗ്ഷനിലെ എടിഎമ്മില്‍ നിന്നും പണം നഷ്ടമായ്ത്. ഈ കേസിന്റെ അന്വേഷണത്തിനിടെയാണ് കൂടുതല്‍ സ്ഥലങ്ങളില്‍ അന്വേഷണം നടന്നതായി വ്യക്തമായത്.

എടിഎമ്മില്‍ നിന്ന് പണം വരുന്ന ഭാഗം പ്രത്യേക ഉപകരണം ഘടിപ്പിച്ച് അടച്ചാണ് തട്ടിപ്പ് നടത്തിയത്. പിന്‍ നമ്പര്‍ അടിച്ച ശേഷം പണം ലഭിക്കാതെ ഇടപാടുകാര്‍ മടങ്ങുമ്പോള്‍ എടിഎമ്മില്‍ കയറി തടസങ്ങള്‍ നീക്കി പണം കൈക്കലാക്കുന്നതാണ് മോഷണത്തിന്റെ രീതി. പാലാരിവട്ടം, തൃപ്പൂണിത്തുറ തുടങ്ങിയ എടിഎമ്മുകളിലും തട്ടിപ്പ് നടന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

Related Articles

Post Your Comments

Back to top button