Latest News
വീണ്ടും സൗദി അറേബ്യയില്‍ വ്യോമാക്രമണ ശ്രമം
റിയാദ്: സൗദി അറേബ്യയില്‍ വീണ്ടും വ്യോമാക്രമണ ശ്രമം. ദക്ഷിണ സൗദിയിലെ ഖമീസ് മുശൈത്തിലാണ് സ്‌ഫോടക വസ്തുക്കള്‍ നിറച്ച ആളില്ലാ വിമാനം ഉപയോഗിച്ച് കഴിഞ്ഞ ദിവസം ആക്രമണം നടത്താന്‍ ശ്രമിച്ചത്. യെമനില്‍ നിന്നുള്ള ഹൂതി വിമതരുടെ വ്യോമാക്രമണ ശ്രമമാണ് വീണ്ടും നടന്നത്.
ഡ്രോണ്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് തന്നെ പിന്തുടര്‍ന്ന് തകര്‍ത്തതായി അറബ് സഖ്യസേന അറിയിച്ചു. സൗദിയിലെ ഒരു വാണിജ്യ കപ്പലിന് നേരെ വെള്ളിയാഴ്ച ഡ്രോണ്‍ ആക്രമണ ശ്രമമുണ്ടായിരുന്നു. ഹൂതികള്‍ അന്താരാഷ്ട്ര കപ്പല്‍ പാതയ്ക്ക് ഭീഷണി ഉയര്‍ത്തുകയാണെന്നും സഖ്യസേന ആരോപിച്ചിരുന്നു.
സൗദി അറേബ്യയിലെ സിവിലിയന്‍ പ്രദേശങ്ങളും, സാധാരണ ജനങ്ങളെയും ലക്ഷ്യമിട്ട് നടത്തുന്ന എല്ലാ ആക്രമണങ്ങളും ശക്തമായി പ്രതിരോധിക്കുമെന്ന് അറബ് സഖ്യസേന പറഞ്ഞു.