അമ്മയുടെ കാമുകന്‍ വീട്ടില്‍ വരുന്നത് ചോദ്യം ചെയ്തു; പതിനാറുകാരന്റെ കൈ തല്ലിയൊടിച്ചു
NewsKerala

അമ്മയുടെ കാമുകന്‍ വീട്ടില്‍ വരുന്നത് ചോദ്യം ചെയ്തു; പതിനാറുകാരന്റെ കൈ തല്ലിയൊടിച്ചു

കൊച്ചി: അമ്മയുടെ കാമുകന്‍ വീട്ടില്‍ വരുന്നത് ചോദ്യം ചെയ്തതിന് പതിനാറുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു. കുട്ടിയുടെ അമ്മയും അമ്മൂമ്മയും അമ്മയുടെ സുഹത്തും പോലീസ് പിടിയിലായി. കമ്പിവടികൊണ്ടാണ് ക്രൂരമായി മര്‍ദ്ദിച്ചത്.അമ്മ രാജേശ്വരി, അമ്മയുടെ സുഹൃത്ത് സുനീഷ്, മുത്തശ്ശി വളര്‍മതി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് പേരും ചേര്‍ന്ന് കമ്പിവടി ഉപയോഗിച്ച് കുട്ടിയുടെ കൈ തല്ലിയൊടിക്കുകയായിരുന്നു. അമ്മയുടെ കാമുകന്‍ വീട്ടില്‍ വരുന്നത് ചോദ്യം ചെയ്തതിന്റെ പേരിലാണ് കുട്ടിയെ ക്രൂരമായി മര്‍ദിച്ചതെന്നാണ് വിവരം. കുട്ടിയുടെ ശരീരത്തില്‍ പ്രതികള്‍ കുത്തി മുറിവേല്‍പ്പിക്കുകയും ചെയ്തു. കത്രിക കൊണ്ടായിരുന്നു ആക്രമണം. സംഭവത്തില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കുട്ടിയുടെ മൊഴി ഉള്‍പ്പെടെ രേഖപ്പെടുത്തി. കളമശ്ശേരി പൊലീസാണ് കേസന്വേഷിക്കുന്നത്.

Related Articles

Post Your Comments

Back to top button