കണ്ണൂരില്‍ ക്ഷേത്ര ജീവനക്കാരന് നേരെ ആക്രമണം
NewsKerala

കണ്ണൂരില്‍ ക്ഷേത്ര ജീവനക്കാരന് നേരെ ആക്രമണം

കണ്ണൂര്‍: കണ്ണൂരില്‍ ക്ഷേത്ര ജീവനക്കാരന് നേരെ ആക്രമണം. താഴേച്ചൊവ്വ കീഴ്തളി ഉമാ മഹേശ്വര ക്ഷേത്രത്തിലെ ജീവനക്കാരനായ പെരളശേരി അമ്പലനട സ്വദേശി ഷിബിനാണ് ആക്രമണത്തിന് ഇരയായത്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തിങ്കളാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. ക്ഷേത്രത്തിന്റെ ഭരണവുമായി ബന്ധപ്പെട്ട അധികാരത്തകര്‍ക്കങ്ങള്‍ കഴിഞ്ഞ കുറേ നാളുകളായി നിലനില്‍ക്കുന്നുണ്ട്. വിഷയം കോടതിയുടെ പരിഗണനയിലുമാണ്. സിപിഎമ്മിന്റെയും ആര്‍എസ്എസിന്റെയും പ്രവര്‍ത്തകര്‍ നിലവിലെ ഭരണസമിതിയിലുണ്ട്.

ആര്‍ക്കാണ് മേധാവിത്വം എന്നത് സംബന്ധിച്ചാണ് പ്രധാനമായും തര്‍ക്കം. ഒരു സംഘമാളുകളെത്തി ഓഫിസ് മുറിയില്‍നിന്ന് പുറത്തേക്ക് വലിച്ചിറക്കി മര്‍ദിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. മറ്റൊരു ജീവനക്കാരനായ ശ്രീജിത്തിനും മര്‍ദനത്തില്‍ പരിക്കേറ്റു. ആക്രമണത്തിന്റെ പേരില്‍ ആറുപേരെ പ്രതി ചേര്‍ത്ത് കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസ് എടുത്തു. ക്ഷേത്രത്തിന്റെ അധികാരം നഷ്ടമാകുന്നതില്‍ പ്രകോപിതരായ ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ക്ഷേത്രത്തിനുള്ളില്‍ കയറി ഷിബിനെ മര്‍ദിച്ചതെന്ന് സിപിഎം ആരോപിച്ചു.

ആര്‍എസ്എസിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രമാണിതെന്ന് ഭാരവാഹികള്‍ പറയുന്നു. ഇതിന്റെ നിയന്ത്രണം കൈവശപ്പെടുത്താന്‍ സിപിഎം പ്രവര്‍ത്തകര്‍ കുറേ നാളുകളായി ശ്രമിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഇത്തരമൊരു അടിപിടിയില്‍ കലാശിച്ചതെന്നും ക്ഷേത്രം ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Post Your Comments

Back to top button