തലശേരിയില്‍ ദമ്പതികള്‍ക്കെതിരെ ആക്രമണം: വിചിത്രവാദവുമായി പോലീസ്
KeralaNewsLocal News

തലശേരിയില്‍ ദമ്പതികള്‍ക്കെതിരെ ആക്രമണം: വിചിത്രവാദവുമായി പോലീസ്

കണ്ണൂര്‍: പോലീസിനെതിരെ പരാതി പറയല്‍ ഇപ്പോഴത്തെ ട്രെന്‍ഡാണെന്ന് തലശേരി എസ്‌ഐ. പോലീസുകാര്‍ ദമ്പതികള്‍ക്കെതിരെ സദാചാര പോലീസ് ചമഞ്ഞ് നടത്തിയ ആക്രമണത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മയക്കുമരുന്ന് സംഘം വരുന്ന സ്ഥലമായതിനാലാണ് കടല്‍പാലത്തില്‍ നിന്ന് പോകണം എന്ന് ദമ്പതികളോട് ആവശ്യപ്പെട്ടത്.

പോലീസ് പേരും മേല്‍വിലാസവും ചോദിച്ചപ്പോള്‍ അത് പറയാന്‍ ദമ്പതികള്‍ തയാറായില്ല. ഇവര്‍ വന്ന വാഹനം അവരുടെ സ്വന്തമാണോ അതോ മോഷ്ടിച്ചതാണോ എന്ന് പരിശോധിക്കണമായിരുന്നു. അവരെ ബലമായി സ്‌റ്റേഷനിലേക്ക് കൊണ്ടുപോയപ്പോള്‍ പരിക്ക് പറ്റിയിട്ടുണ്ടാവാം. പ്രത്യുഷ് ഹെല്‍മെറ്റ് കൊണ്ട് പോലീസുകാരെ ആക്രമിച്ചെന്നും പ്രത്യുഷ് ആക്രമിക്കുമ്പോള്‍ ഭാര്യ മേഘ തടയുകയും ചെയ്തില്ല.

മാത്രമല്ല തന്നെ പിടിച്ചുവച്ചതിനാണ് മേഘയ്‌ക്കെതിരെ കേസ് എടുത്തതെന്നും പോലീസ് പറഞ്ഞു. ദമ്പതികളെ ആക്രമിച്ച പോലീസുകാര്‍ക്കെതിരെയുള്ള അന്വേഷണം മനപൂര്‍വം വൈകിക്കുകയാണെന്ന ആരോപണം ഉയര്‍ന്നുകഴിഞ്ഞു. സിഐയ്ക്കും എസ്‌ഐയ്ക്കും എതിരെ അസിസ്റ്റന്റ് കമ്മീഷണര്‍ നടത്തുന്ന അന്വേഷണം ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല.

Related Articles

Post Your Comments

Back to top button