
കോഴിക്കോട്: മേപ്പാടി പോളിടെക്നിക് കോളേജ് വിദ്യാര്‍ത്ഥിക്ക് നേരെ കോഴിക്കോട് പേരാമ്പ്രയില്‍ വെച്ച് ആക്രമണം. പേരാമ്പ്ര സ്വദേശിയായ അഭിനവ് എന്ന വിദ്യാര്‍ത്ഥിയെ ഒരു സംഘം മര്‍ദ്ദിച്ചുവെന്നാണ് പരാതി. രണ്ട് ദിവസം മുൻപ് യൂണിയൻ തെരഞ്ഞെടുപ്പിനിടെയാണ് മേപ്പാടി പോളി ടെക്നിക്ക് കോളേജിൽ വിദ്യാർത്ഥി സംഘർഷമുണ്ടായത്. കോളേജിലെത്തിയ എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് അപർണ ഗൗരിയെ മുപ്പതോളം വിദ്യാർത്ഥികൾ കൂട്ടം ചേർന്ന് ആക്രമിക്കുകയായിരുന്നു .
കോളെജില്‍ ‘ടാബിയൊക്ക്’ എന്ന പേരില്‍ അറിയപ്പെടുന്ന മയക്കുമരുന്ന് സംഘമാണ് അപര്‍ണയെ അക്രമിച്ചതിന് പിന്നിലെന്നാണ് എസ്എഫ്ഐ ആരോപണം.യൂണിയന് തെരഞ്ഞെടുപ്പിന്റെ വേട്ടെണ്ണല്‍ ആരംഭിക്കുന്നതിന് മുന്‍പായിരുന്നു ആക്രമണം. സംഘമായെത്തിയവര്‍ അപര്‍ണയുടെ മുടിക്ക് കുത്തി പിടിച്ച് മതിലിനോട് ചേര്‍ത്ത് നിര്‍ത്തി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു.
Post Your Comments