കുരങ്ങുകള്‍ ആക്രമിച്ചു; ഇരുനില കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം
NewsNationalObituary

കുരങ്ങുകള്‍ ആക്രമിച്ചു; ഇരുനില കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

ലക്‌നൗ: കുരങ്ങുകളുടെ ആക്രമണത്തെ തുടര്‍ന്ന് യുവാവ് കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചു. നൈബസ്തി സ്വദേശിയായ ആശിഷ് ജെയിന്‍ ആണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. വീട് വൃത്തിയാക്കുന്നതിനായി രണ്ടാം നിലയില്‍ കയറിയ ആശിഷിനെ വീടിന്റെ മുകളിലുണ്ടായ ഒരു കൂട്ടം കുരങ്ങന്‍മാര്‍ അക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ നിന്ന് രക്ഷപെടാന്‍ ഓടുന്നതിനിടെ ആശിഷ് കാല്‍ വഴുതി രണ്ടാം നിലയില്‍ നിന്ന് താഴെ വീഴുകയായിരുന്നു. വീഴ്ച്ചയില്‍ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Related Articles

Post Your Comments

Back to top button