അട്ടപ്പാടി മധു വധക്കേസ്: പബ്ലിക് പ്രൊസിക്യൂട്ടര്‍ക്ക് ഒരു രൂപ പോലും നല്‍കാതെ സര്‍ക്കാര്‍
NewsKerala

അട്ടപ്പാടി മധു വധക്കേസ്: പബ്ലിക് പ്രൊസിക്യൂട്ടര്‍ക്ക് ഒരു രൂപ പോലും നല്‍കാതെ സര്‍ക്കാര്‍

പാലക്കാട്: അട്ടപ്പാടി മധുവിനെ നാട്ടുകാര്‍ അടിച്ചുകൊന്ന കേസില്‍ ഹാജരാവുന്ന പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് ഒരു രൂപ പോലും നല്‍കാതെ സര്‍ക്കാര്‍. കേസില്‍ നാലാമത്തെ പബ്ലിക് പ്രോസിക്യൂട്ടറാണ് ഇപ്പോഴുള്ള രാജേഷ് മേനോന്‍. കേസില്‍ നാല്‍പത് തവണയിലേറെ ഹാജരായിട്ടും ഇതുവരെ ഒരു രൂപ പോലും സര്‍ക്കാര്‍ അദ്ദേഹത്തിന് നല്‍കിയിട്ടില്ല.

ഇപ്പോഴത്തെ പ്രോസിക്യൂട്ടര്‍ക്ക് മുന്‍പ് നിയമിച്ച മൂന്ന് പേരും സര്‍ക്കാര്‍ പൈസ നല്‍കാത്തതിനെ തുടര്‍ന്ന് പിന്മാറിയിരുന്നു. 240 രൂപയാണ് കേസില്‍ ഒരു സിറ്റിംഗിന് സര്‍ക്കാര്‍ നല്‍കുന്ന ഫീസ്. ഈ പണം പോലും സര്‍ക്കാര്‍ ഇതുവരെ നല്‍കാന്‍ തയാറായിട്ടില്ല. പണം അനുവദിക്കണമെന്നാവശ്യപ്പെട്ട് കലക്ടര്‍ക്ക് പ്രോസിക്യൂട്ടര്‍ കത്ത് നല്‍കിയിട്ടുണ്ട്.

Related Articles

Post Your Comments

Back to top button