
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരായ ഡല്‍ഹി പോലീസിന്റെ നടപടി അദാനി വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ. ഇതുകൊണ്ടൊന്നും രാഹുലും കോണ്‍ഗ്രസും ഭയപ്പെടില്ലെന്നും അദാനിയെ മോദി സര്‍ക്കാര്‍ എത്രത്തോളം സംരക്ഷിക്കാന്‍ ശ്രമിച്ചാലും കേന്ദ്രത്തിനെതിരേയുള്ള ചോദ്യങ്ങള്‍ തുടരുമെന്നും ഖാര്‍ഗെ പറഞ്ഞു. മോദിയുടെ ഉറ്റസുഹൃത്തിനെ രക്ഷിക്കാന്‍ സമനില തെറ്റിയ ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്.
രാഹുല്‍ ഭാരത് ജോഡോ യാത്രയില്‍ പറഞ്ഞ കാര്യം സംബന്ധിച്ച് ചോദ്യംചെയ്യാന്‍ 45 ദിവസങ്ങള്‍ക്ക് ശേഷം ഡല്‍ഹി പോലീസിനെ രാഹുലിന്റെ വസതിയിലേക്ക് അയച്ചത് ഏകാധിപത്യ സര്‍ക്കാരിന്റെ ഭീരുത്വ ഇടപെടലാണ്. പാര്‍ലമെന്റ് ചേര്‍ന്ന് അദാനി വിഷയത്തില്‍ ജെപിസി അന്വേഷണം പ്രഖ്യാപിച്ച് സത്യം പുറത്തുകൊണ്ടുവരുകയാണ് വേണ്ടതെന്നും ഖാര്‍ഗെ ആവശ്യപ്പെട്ടു.
Post Your Comments