പി. ജയരാജന്റെ പേരില്‍ വ്യാജ വാട്ട്‌സാപ്പ് അക്കൗണ്ട് നിര്‍മ്മിച്ച് പണം തട്ടാന്‍ ശ്രമം; പരാതി നല്‍കി
KeralaNewsPolitics

പി. ജയരാജന്റെ പേരില്‍ വ്യാജ വാട്ട്‌സാപ്പ് അക്കൗണ്ട് നിര്‍മ്മിച്ച് പണം തട്ടാന്‍ ശ്രമം; പരാതി നല്‍കി

കണ്ണൂര്‍: സിപിഎം നേതാവ് പി. ജയരാജന്റെ പേരില്‍ വ്യാജ വാട്‌സാപ് അക്കൗണ്ട് നിര്‍മ്മിച്ച് പണം തട്ടാന്‍ ശ്രമമെന്ന് പരാതി. ജയരാജന്റെ ഫോട്ടോ വച്ച് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങുകയും പരിചയക്കാരോട് പണം ആവശ്യപ്പെടുകയും ചെയ്‌തെന്നാണ് പരാതിയില്‍ പറയുന്നത്. പി. ജയരാജനാണ് ഇതു സംബന്ധിച്ച് കണ്ണൂര്‍ ടൗണ്‍ പോലീസില്‍ പരാതി നല്‍കിയത്.

ഓഗസ്റ്റ് 22 മുതല്‍ പണം ആവശ്യപ്പെട്ട് പലര്‍ക്കും വാട്‌സാപിലൂടെ സന്ദേശമയച്ചെന്നും മനപ്പൂര്‍വ്വം സല്‍ പേരിര് കളങ്കം വരിത്തുകയും ആള്‍മാറാട്ടം നടത്തി വഞ്ചിക്കുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്. കണ്ണൂര്‍ എഎസ്പിക്കാണ് പരാതി നല്‍കിയത്. പരാതിയില്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

Related Articles

Post Your Comments

Back to top button