ഭര്‍ത്താവുമായി അകന്നുകഴിയുന്ന സ്ത്രീയെ കാറില്‍നിന്ന് തള്ളിയിട്ട് കൊല്ലാന്‍ ശ്രമം; സുഹൃത്ത് പിടിയില്‍
NewsKerala

ഭര്‍ത്താവുമായി അകന്നുകഴിയുന്ന സ്ത്രീയെ കാറില്‍നിന്ന് തള്ളിയിട്ട് കൊല്ലാന്‍ ശ്രമം; സുഹൃത്ത് പിടിയില്‍

തൃശൂര്‍: കുന്നംകുളത്ത് യുവതിയെ കാറില്‍നിന്ന് തള്ളിയിട്ട് കൊല്ലാന്‍ ശ്രമം. പരിക്കേറ്റ ചെറായി സ്വദേശി പ്രതീക്ഷയെ(38) തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊലപാതക ശ്രമത്തിന് സുഹൃത്തി ഗുരുവായൂര്‍ കാവീട് സ്വദേശി അര്‍ഷാദിനെ കുന്നംകുളം പൊലീസ് പിടികൂടി. രാവിലെ 7.45 ഓടെയാണ് സംഭവം പുറത്തറിയുന്നത്. യുവതിയെ ഇടിച്ച കാര്‍ നിര്‍ത്താതെ പോയി എന്നായിരുന്നു ആദ്യം കരുതിയത്. ഗുരുതരമായി പരിക്കുകളുടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയപ്പോഴായാണ് സാധാരണ വാഹന അപകടമല്ലെന്ന് മനസിലായത്.

ഭര്‍ത്താവുമായി രണ്ടാഴ്ചയയായി അകന്നുകഴിയുകയായിരുന്നു. സുഹൃത്തിനൊപ്പമായിരുന്നു താമസം. സുഹൃത്തിനൊപ്പം രാവിലെ കാറില്‍ കുന്നംകുളം ഭാഗത്തേക്ക് യാത്ര ചെയ്യുകയായിരുന്നു. ഇതിനിടയില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും ഒപ്പമുണ്ടായിരുന്ന യുവാവ് പുറത്തേക്ക് തള്ളിയിടുകയുമായിരുന്നു. റോഡിലേക്ക് വീഴാതിരിക്കാന്‍ കാറിന്റെ ഡോറില്‍ തൂങ്ങി യുവതി കുറച്ചുസമയം കിടന്നു.

ഇതിനിടെയാണ് പ്രതീക്ഷയുടെ തലയ്ക്ക് പിന്നില്‍ പരിക്കേറ്റത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അര്‍ഷാദിനെ അറസ്റ്റ് ചെയ്ത പൊലീസ് ഇയാളുടെ വെള്ള വാഗനറും കസ്റ്റഡിയിലെടുത്തു. അര്‍ഷാദും പ്രതീക്ഷയും തമ്മില്‍ വര്‍ഷങ്ങളുടെ അടുപ്പമുണ്ടെന്നും ഇതിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതശ്രമത്തിലേക്ക് എത്തിച്ചതെന്നുമാണ് വിവരം.

Related Articles

Post Your Comments

Back to top button