
കവരത്തി: വധശ്രമക്കേസില്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന് പത്തുവര്‍ഷം തടവ്. കവരത്തി ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. മുഹമ്മദ് ഫൈസലിന്റെ സഹോദരങ്ങള്‍ അടക്കം നാലുപേര്‍ക്കാണ് ശിക്ഷ.
ഉത്തരവിന് എതിരെ ഇന്ന് തന്നെ അപ്പീല്‍ ഫയല്‍ ചെയ്യുമെന്ന് മുഹമ്മദ് ഫൈസലിന്റെ അഭിഭാഷകന് പറഞ്ഞു. 2009 ലെ തെരഞ്ഞെടുപ്പിന് ഇടയിൽ ഉണ്ടായ സംഘർഷത്തിൽ മുഹമ്മദ് സാലിഹ് എന്ന കോൺഗ്രസ് പ്രവർത്തകനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചതിനാണ് മുഹമ്മദ് ഫൈസലിന് 10 വര്‍ഷം തടവുശിക്ഷ കോടതി വിധിച്ചത്.മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി എം സയ്യിദിന്റെ മകളുടെ ഭര്‍ത്താവാണ് മുഹമ്മദ് സാലിഹ്. 32 പേരാണ് കേസിലെ പ്രതികള്‍. ഇതിലെ ആദ്യ നാല് പേര്‍ക്കാണ് തടവ് ശിക്ഷ വിധിച്ചത്.
Post Your Comments