യാത്രക്കാരിക്ക് നേരെ പീഡനശ്രമം; രണ്ട് പേര്‍ അറസ്റ്റിൽ
NewsCrime

യാത്രക്കാരിക്ക് നേരെ പീഡനശ്രമം; രണ്ട് പേര്‍ അറസ്റ്റിൽ

തൃശൂര്‍: ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നതിനിടെ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം. കല്ലുംപുറത്ത് ആണ് സംഭവം. സംഭവത്തിൽ നടത്തിയ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഓട്ടോറിക്ഷയെ പിന്തുടർന്ന് ബൈക്കിലെത്തിയാണ് പ്രതികള്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. അക്കിക്കാവ് സ്വദേശികളാണ് പിടിയിലായത്.

കഴിഞ്ഞ മാസം 26 ന് വൈകീട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതി പാലക്കാട് നിന്ന് ഓട്ടോയില്‍ വരുന്നതിനിടെ ഫോണ്‍ വന്നതിനെ തുടര്‍ന്ന് ഡ്രൈവര്‍ വണ്ടി നിർത്തുകയും പുറത്തിറങ്ങി സംസാരിക്കുകയുമായിരുന്നു. ഈ സമയം അതുവഴി വന്ന പ്രതികള്‍ യുവതിയെ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു.

Related Articles

Post Your Comments

Back to top button