തെരുവുനായ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞു; ഡ്രൈവര്‍ മരിച്ചു
NewsKerala

തെരുവുനായ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞു; ഡ്രൈവര്‍ മരിച്ചു

തൃശൂര്‍: മുടിക്കോട് സെന്ററില്‍ തെരുവുനായ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. പുത്തന്‍പുരയ്ക്കല്‍ സന്തോഷാണ് മരിച്ചത്. ഇന്നലെ രാത്രി ഏഴ് മണിക്കായിരുന്നു അപകടം. പാലക്കാട് ഭാഗത്തേക്കുള്ള റോഡിലൂടെ വരികയായിരുന്ന ഓട്ടോയ്ക്ക് മുന്നിലേക്ക് തെരുവുനായ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ഓട്ടോ മറിയുകയായിരുന്നു. ഓട്ടോ ഡ്രൈവര്‍ സന്തോഷിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Related Articles

Post Your Comments

Back to top button