ഡ്രൈവിങ് ടെസ്റ്റിന് ഇനി ഓട്ടോമാറ്റിക്, ഇലക്ട്രിക് വാഹനങ്ങളും ഉപയോഗിക്കാന്‍ അനുമതി
NewsKeralaLife StyleTravel

ഡ്രൈവിങ് ടെസ്റ്റിന് ഇനി ഓട്ടോമാറ്റിക്, ഇലക്ട്രിക് വാഹനങ്ങളും ഉപയോഗിക്കാന്‍ അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസന്‍സ് നേടുന്നതിനുള്ള ഡ്രൈവിംഗ് ടെസ്റ്റിന് ഓട്ടോമാറ്റിക് വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളും ഉപയോഗിക്കാന്‍ അനുമതിയായി. ക്ലച്ചില്ലാത്ത ഓട്ടോമാറ്റിക് വാഹനങ്ങള്‍ ഉപയോഗിച്ച് എച്ച് എടുക്കാന്‍ ഇതുവരെ അനുമതി നല്‍കിയിരുന്നില്ല.

എന്നാല്‍ ഇനി ഓട്ടോമാറ്റിക് വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളുമായി ടെസ്റ്റില്‍ പങ്കെടുക്കാം എന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ഉത്തരവിറക്കിയിരിക്കുകയാണ്. ലൈസന്‍സിന് എന്‍ജിന്‍ ട്രാന്‍സ്മിഷന്‍ പരിഗണിക്കേണ്ടെന്ന കേന്ദ്രനിര്‍ദേശത്തെ തുടര്‍ന്നാണ് സംസ്ഥാനത്തിന്റെ തീരുമാനം.

2019ല്‍ സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ നിയമം മാറ്റിയത്. പക്ഷേ കേരളത്തില്‍ ഇത് ഇതുവരെ നടപ്പായിരുന്നില്ല. ടെസ്റ്റില്‍ ഓട്ടോമാറ്റിക്, ഇലക്ട്രിക് വാഹനങ്ങള്‍ അനുവദിക്കാന്‍ സാധിക്കില്ല എന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിലപാട്.

ഓട്ടോമാറ്റിക് കാറുകളും ടെസ്റ്റിനായി ഉപയോഗിക്കാമെന്ന് കോടതി നിര്‍ദേശിച്ചിരുന്നുവെങ്കിലും കേരളത്തില്‍ ഇത് ഇതുവരെ നടപ്പിലായിരുന്നില്ല. പുതിയ നിയമം വന്നതോടെ ഓട്ടോമാറ്റിക് വാഹനം ഉപയോഗിച്ച് ടെസ്റ്റ് പാസായ ഒരാള്‍ക്ക് പിന്നീട് ഗിയറുള്ള വാഹനം ഓടിക്കുന്നതിനും വിലക്കില്ല. ഇലക്ട്രിക് കാറുമായും, ഓട്ടോമാറ്റിക് കാറുമായും എത്തുന്നവരെ ഉദ്യോഗസ്ഥര്‍ തടഞ്ഞതിന് ഒടുവില്‍ കേരളത്തിലും പരിഹാരമായിരിക്കുകയാണ്.

ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ പുതിയ ഉത്തരവോടെ ഡ്രൈവിങ് ടെസ്റ്റ് കൂടുതല്‍ എളുപ്പമാകും. കാറുകള്‍ മുതല്‍ ട്രാവലര്‍ വരെ 7500 കിലോയില്‍ താഴെ ഭാരമുള്ള ലൈറ്റ് മോട്ടോര്‍ വാഹനങ്ങളുടെ ലൈസന്‍സിനാണ് ഈ വ്യവസ്ഥ. ഓട്ടോമാറ്റിക് വാഹനം ഉപയോഗിച്ചാണ് ലൈസന്‍സ് എടുക്കുന്നതെങ്കിലും ഗിയര്‍ ഉള്ള വാഹനം ഓടിക്കുന്നതിന് തടസമുണ്ടാകില്ല എന്നതും ശ്രദ്ധേയമാണ്.

Related Articles

Post Your Comments

Back to top button