ഇരുപത് നർത്തകരുടെ നൃത്തസംഗമം ‘ആയുർനടനം’; ആയുർവേദ മോട്ടിവേഷണൽ പ്രോഗ്രാം ഏപ്രിൽ 18ന്

കൊച്ചി: പെരുമ്പാവൂരിലെ പ്രശസ്തമായ ശ്രീസ്വാമി ഗുരുകുലത്തിൽ മുട്ടുവേദനയും നടുവേദനയുമായി അടുത്തകാലത്ത് വന്ന് ചികിത്സനേടി കുറഞ്ഞസമയം കൊണ്ട് സുഖപ്പെട്ട ഇരുപത് നർത്തകരുടെ നൃത്തസംഗമം ‘ആയുർനടനം’ ആയുർവേദ മോട്ടിവേഷണൽ പ്രോഗ്രാം ഏപ്രിൽ 18ന് വൈകിട്ട് അഞ്ചിന് നടക്കും. പ്രശസ്‌ത നർത്തകരും ഓർത്തോ, ന്യൂറോ ഡോക്‌ടർമാരും ആരോഗ്യമേഖലയിലെ പ്രഗത്ഭരും മാദ്ധ്യമങ്ങളും നിരീക്ഷകരായും ആസ്വാദകരായും സംബന്ധിക്കും.
ഇത്തരമൊരു പ്രചോദനകരമായ പരിപാടി ലോകത്താദ്യമാണ്. അസ്ഥി തേയ്‌മാന രോഗങ്ങളെയും മുട്ട്, നടുവേദനകളെയും ശരിയായി മനസിലാക്കാനും പരിഹരിക്കാനും ‘ആയുർനടനം” പരിപാടി സഹായിക്കും. വിവരങ്ങൾക്ക് : 9946998534 . ചികിത്സ സംബന്ധിച്ച ബുക്കിംഗുകൾക്ക് : 9538178534, 8113063564.
അറുപത് വയസിൽ താഴെയുള്ളവരുടെ മുട്ടുവേദനയും നടുവേദനയും മാറാരോഗങ്ങളല്ലെന്നും ചികിത്സിച്ച് ഭേദമാക്കാൻ മിനുട്ടുകൾ മാത്രം മതിയെന്നുമുള്ള വസ്‌തുത ഏവരെയും ബോദ്ധ്യപ്പെടുത്തുക കൂടിയാണ് ആയുർനടനത്തിലൂടെ ലക്ഷ്യമിടുന്നത്. പെരുമ്പാവൂർ എം.സി റോഡിൽ ഔഷധി ജംഗ്ഷന് സമീപമാണ് ശ്രീസ്വാമി വൈദ്യ ഗുരുകുലം. രോഗിയും രോഗവും ഡോക്‌ടറും മരുന്നും മനഃശാസ്‌ത്രവും ചേർന്നുള്ള ചികിത്സാരീതിയാണ് ഗുരുകുലത്തിന്റെ സവിശേഷത. ഗവേഷണം, ആയുർവേദത്തിന്റെ പ്രചാരം, സാമൂഹിക സേവനം എന്നീ മൂന്ന് തത്വങ്ങളിൽ അധിഷ്‌ഠിതമാണ് ഗുരുകുലത്തിന്റെ ചികിത്സാരീതികൾ.