കെഎസ്ഇബി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ബി അശോകിനെ മാറ്റി
NewsKerala

കെഎസ്ഇബി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ബി അശോകിനെ മാറ്റി

തിരുവനന്തപുരം: കെഎസ്ഇബി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ബി അശോകിനെ മാറ്റി. രാജന്‍ എന്‍ ഖൊബ്രഗഡെയാണ് പുതിയ ചെയര്‍മാന്‍. കൃഷിവകുപ്പ് സെക്രട്ടറിയായാണ് ബി അശോകിന്റെ മാറ്റം. സാധാരണ നിലയിലുള്ള മാറ്റമാണിതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളുടെ വിശദീകരണം. ജലവിഭവ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുനിന്നാണ് രാജന്‍ എന്‍ ഖൊബ്രഗഡെയെ വൈദ്യൂതി ബോര്‍ഡ് ചെയര്‍മാനായി നിയമിച്ചത്.

വൈദ്യൂതി ബോര്‍ഡിലെ തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ ബി അശോകിനെ മാറ്റാന്‍ നേരത്തേ മുതല്‍ യൂണിയനുകള്‍ സര്‍ക്കാരിനുമേല്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് അശോകിനെ മാറ്റാന്‍ തീരുമാനമെടുത്തത്. തുടര്‍ന്ന് വ്യാഴാഴ്ച ഉത്തരവ് പുറത്തിറങ്ങുകയായിരുന്നു.

ഒരുവര്‍ഷം മുന്‍പാണ് കെഎസ്ഇബി ചെയര്‍മാനായി ബി അശോക് നിയമിതനായത്. സിപിഎം അനുകൂല സംഘടനയായ കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷന്‍ നേതൃത്വവുമായി ഉണ്ടായിരുന്ന അഭിപ്രായഭിന്നതകളാണ് സ്ഥാനചലനത്തിന് വഴിവച്ചതെന്നാണ് സൂചന.

Related Articles

Post Your Comments

Back to top button