CrimeKerala NewsNews

ബാബു കഞ്ചാവല്ല കള്ളാണ് കുടിച്ചത്: ചെറാട് മലയിലെ ബാബുവിന്റെ അമ്മ

പാലക്കാട്: മലമ്പുഴയിലെ കൂമ്പാച്ചിമലയില്‍ കുടുങ്ങിപ്പോയ ബാബു രാജ്യം മുഴുവന്‍ ശ്രദ്ധിക്കപ്പെടുന്ന രീതിയില്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. എന്നാല്‍ അതിന് ശേഷം കഴിഞ്ഞ ഇടയ്ക്ക് ബാബുവിന്റെ മറ്റോരു വീഡിയോയും വൈറലായിരുന്നു. ബാബു ലഹരി ഉപയോഗിച്ച് തെറിവിളിയും വഴക്ക് ഉണ്ടാക്കുന്ന വീഡിയോയാണ് പ്രചരിച്ചിരുന്നത്.

ഇതില്‍ ബാബു കഞ്ചാവ് ഉപയോഗിച്ചിരുന്നു എന്നാണ് ആരോപിക്കുന്നത്. എന്നാല്‍ ബാബു കഞ്ചാവ് ഉപയോഗിക്കാറില്ല എന്നാണ് ബാബുവിന്റെ അമ്മ പറയുന്നത്. മാത്രമല്ല ബാബു വളരെയേറെ മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നുണ്ട് എന്നാണ് ബാബുവിന്റെ അമ്മ പറയുന്നത്.

അമ്മ പറയുന്നതിങ്ങനെ

ബാബു കഞ്ചാവ് ഒന്നും ഉപയോഗിച്ചിട്ടില്ല. അവന്‍ കഞ്ചാവ് ഉപയോഗിക്കാറില്ല. കള്ളുകുടിച്ചിട്ടുണ്ടായിരുന്നു. സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷത്തിന് പോയതാണ്. അതിനുശേഷം വീട്ടിലെത്തി സഹോദരനുമായി വഴക്കുണ്ടായി. നിസാരപ്രശ്‌നത്തിനാണത്. ഈ വഴക്കു കഴിഞ്ഞ് ബാബു അടുത്തുള്ള കരിങ്കല്‍ ക്വാറിയിലേക്കാണ് പോയത്. ബാബു ആത്മഹത്യ ചെയ്യാന്‍ പോകുകയാണോയെന്ന് ഭയന്ന് ഞാനും ഒപ്പം ചെന്നു.

അവിടെയിരുന്നവരോട് ബാബുവിനെ പിടിക്കാന്‍ പറഞ്ഞു. അവര്‍ തടഞ്ഞതോടെ പിടിയും വലിയുമായി. ഇതാണ് ചിലര്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിച്ചത്. കഞ്ചാവ് അടിച്ച് ബഹളമുണ്ടാക്കുന്നതല്ല. ബാബുവിന് കുറച്ച് ടെന്‍ഷനുണ്ട്. ഉറക്കം ശരിയല്ല, ഭക്ഷണവും കഴിക്കുന്നില്ല. അതുകൊണ്ടാണ് അവന്‍ പെട്ടെന്ന് ദേഷ്യപ്പെട്ടത്.’ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.

Related Articles

Back to top button