ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ കണ്ണൂരിലും
NewsKeralaLocal NewsHealth

ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ കണ്ണൂരിലും

കണ്ണൂര്‍: മൂന്നര പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ കണ്ണൂരിലും പ്രവര്‍ത്തനമാരംഭിക്കുന്നു. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ കണ്ണൂര്‍ ചാല ബൈപാസിലാണ് പ്രവര്‍ത്തനമാരംഭിക്കുക. ചാലയിലുളള ബിഎംഎച്ച് ജിം കെയര്‍ ഹോസ്പിറ്റലിന്റെ സോഫ്റ്റ്‌ലോഞ്ച് ജൂലൈ ഒന്നിനാണ്. ആരോഗ്യമേഖലയില്‍ ഉത്തര മലബാറിന്റെ പുതിയ അഭയകേന്ദ്രമായിരിക്കും ബിഎംഎച്ച് ജിം കെയര്‍ ഹോസ്പിറ്റല്‍.

ഏവര്‍ക്കും താങ്ങാനാവുന്ന ചിലവില്‍ ലോകോത്തര നിലവാരത്തിലുള്ള ചികിത്സ ഉറപ്പുവരുത്തുകയാണ് ആശുപത്രിയുടെ ലക്ഷ്യം. കണ്ണൂര്‍, കാസര്‍ഗോഡ് നിവാസികള്‍ ഇപ്പോള്‍ മികച്ച ചികിത്സ സൗകര്യങ്ങള്‍ക്കായി കോഴിക്കോട്ടെയും മംഗലാപുരത്തെയും ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. ബിഎംഎച്ച് ജിം കെയര്‍ ഹോസ്പിറ്റല്‍ ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തും. വിദഗ്ധരായ ഡോക്ടര്‍മാരും മറ്റ് ജീവനക്കാരും അത്യാധുനിക സൗകര്യങ്ങളും ചേര്‍ന്ന് കരുതലിന്റെ പുതിയ ലോകം ഇവിടെയൊരുക്കുമെന്ന് സോഫ്റ്റ്‌ലോഞ്ചിനോടനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിന്റെ മാനേജിംഗ് ഡയറക്ടറും ചെയര്‍മാനുമായ ഡോ. കെ.ജി. അലക്സാണ്ടര്‍ പറഞ്ഞു.

കണ്ണൂരിന്റെ ഹൃദയഭാഗമായ ചാലയില്‍ ഏഴ് ഏക്കറുകളിലായി സ്ഥിതിചെയ്യുന്ന ഈ ആശുപത്രി അതിന്റെ പൂര്‍ണഘട്ടത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ 500 കിടക്കകളും (95 ഐസിയു കിടക്കകള്‍ ഉള്‍പ്പെടെ) 10 ഓപ്പറേഷന്‍ തിയേറ്ററുകളുമുണ്ടായിരിക്കും. ഉത്തരമലബാറില്‍ ആദ്യമായി നിശബ്ദ എംആര്‍ഐ സൗകര്യവും ബിഎംഎച്ച് ജിം കെയര്‍ ഹോസ്പിറ്റല്‍ അവതരിപ്പിക്കുന്നു. കോഴിക്കോട് ബേബി മെമ്മോറിയലിലെ പല വിദഗ്ധ ഡോക്ടര്‍മാരുടെയും സേവനം ബിഎംഎച്ച് ജിം കെയര്‍ ഹോസ്പിറ്റലിലും ലഭിക്കും. കാര്‍ഡിയോളജി, ഓര്‍ത്തോപീഡിക്സ്, ന്യൂറോളജി, ന്യൂറോസര്‍ജറി, നെഫ്രോളജി, ഡെര്‍മറ്റോളജി, ഇഎന്‍ടി, മെഡിക്കല്‍ ഗ്യാസ്ട്രോ എന്‍ട്രോളജി, സര്‍ജിക്കല്‍ ഗ്യാസ്ട്രോ എന്‍ട്രോളജി, ജനറല്‍ മെഡിസിന്‍, പള്‍മനോളജി, എന്‍ഡോക്രിനോളജി , ക്രിട്ടിക്കല്‍ കെയര്‍, മെഡിക്കല്‍ ഓങ്കോളജി, ഓഫ്താല്‍മോളജി, റൂമറ്റോളജി, യൂറോളജി, സൈക്യാട്രി, ഫിസിയോ തെറാപ്പി, ഡെന്റല്‍ സര്‍ജറി എന്നീ സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗങ്ങള്‍ ആശുപത്രിയിലുണ്ടായിരിക്കും.

കൂടാതെ 24 മണിക്കൂര്‍ ലാബ്, ഫാര്‍മസി, എമര്‍ജന്‍സി മെഡിസിന്‍ സൗകര്യങ്ങളുമുണ്ട്. കേരളത്തിലെ ഏറ്റവും മികച്ച മള്‍ട്ടി ഡിസിപ്ലിനറി സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ എന്ന ഖ്യാതിയുള്ള ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിന് കണ്ണൂരിന് പുറമെ സമീപഭാവിയില്‍ കേരളത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും സാന്നിധ്യം വ്യാപിപ്പിക്കാന്‍ പദ്ധതികളുണ്ട്. ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ സിഇഒ ഗ്രേസി മത്തായി, ഡയറക്ടര്‍ ഡോ. വിനീത് എബ്രഹാം, ബിഎംഎച്ച് സിഒഒ സജി മാത്യു, മാര്‍ക്കറ്റിംഗ് ഹെഡ് സുരേഷ് തമ്പി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Related Articles

Post Your Comments

Back to top button