
തിരുവനന്തപുരം: പിൻവാതിൽ നിയമനത്തിൽ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. കോർപ്പറേഷനിലെ കത്ത് വിവാദത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം. പിഎസ്സിയേയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനേയും നോക്കുകുത്തിയാക്കിയാണ് പിൻവാതിൽ നിയമനം നടത്തുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.
എന്നാൽ നിയമങ്ങളെ കുറിച്ച് നടക്കുന്നത് വ്യാജ പ്രചാരണമാണെന്നായിരുന്നു മന്ത്രി എംബി രാജേഷിന്റെ പ്രതികരണം. നിയമനങ്ങളെ കുറിച്ച് ആസൂത്രിത നുണ പ്രചരണം നടക്കുന്നു. അതിശയോക്തിയും അതിവൈകാരികതയും ചേർത്ത് അവതരിപ്പിക്കുന്നു. കൊവിഡ് കാലത്ത് 11000 പേർക്ക് നിയമനം നൽകി. എല്ലാം അടഞ്ഞു കിടന്നപ്പോഴും പിഎസ് സി പ്രവർത്തിച്ചു. സഭ നിർത്തിവെച്ച് ഈ വിഷയം ചർച്ച ചെയ്യേണ്ടതില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. മേയർ ആര്യ രാജേന്ദ്രൻ കത്ത് എഴുതിയിട്ടില്ലെന്ന് പറഞ്ഞിരുന്നുവെന്ന് മന്ത്രി സൂചിപ്പിച്ചു. കത്ത് കിട്ടേണ്ട ആൾക്ക് കിട്ടിയിട്ടില്ല ഇല്ലാത്ത കത്തിനെ ചൊല്ലിയുള്ള കോലാഹലമാണ് നടക്കുന്നത്. ഡി ആർ അനിൽ ആണ് കത്ത് തയ്യാറാക്കിയത് എന്ന് പറഞ്ഞിരുന്നു. എഴുതിയയാൾ എഴുതി എന്ന് സമ്മതിച്ചിട്ടുണ്ടല്ലോ എന്നും മന്ത്രി പറഞ്ഞു.
നിയമനം വിവാദമായപ്പോഴാണ് തദ്ദേശ ഭരണ വകുപ്പ് ഇടപെട്ട് എംപ്ലോയ്മെന്റെ എക്സ്ചേഞ്ചിന് വിട്ടത്. അനധികൃത നിയമനം ഉണ്ടെങ്കിൽ അത് അന്വേഷണത്തിലൂടെ പുറത്ത് കൊണ്ട് വരും. അടിയന്തര പ്രമേയ ചർച്ച വേണ്ടെന്നും മന്ത്രി എംബി രാജേഷ് സഭയിൽ നിലപാടെടുത്തു.
Post Your Comments