ഉദ്ധവ് താക്കറെയ്ക്ക് തിരിച്ചടി: സഹോദരന്‍ ജയദേവ് താക്കറെ ഏക്‌നാഥിനൊപ്പം
NewsPoliticsNational

ഉദ്ധവ് താക്കറെയ്ക്ക് തിരിച്ചടി: സഹോദരന്‍ ജയദേവ് താക്കറെ ഏക്‌നാഥിനൊപ്പം

മുംബൈ: കുടുംബത്തില്‍ നിന്നുതന്നെ തിരിച്ചടി നേരിട്ട് ഉദ്ധവ് താക്കറെ. ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിച്ചതിന്റെ പേരില്‍ പാര്‍ട്ടി പിളര്‍ത്തി പുറത്തുവന്ന ഏക്‌നാഥ് ഷിന്‍ഡെയ്‌ക്കൊപ്പം വേദി പങ്കിട്ട് ഉദ്ധവിന്റെ മൂത്ത സഹോദരന്‍ ജയദേവ് താക്കറെ.

മുംബൈ ബികെസി ഗ്രൗണ്ടില്‍ നടന്ന ദസറ റാലിയിലാണ് ജയദേവ് താക്കറെ മുഖ്യന്ത്രി ഏക്‌നാഥ് ഷിന്‍ഡെയ്‌ക്കൊപ്പം വേദി പങ്കിട്ടത്. ഏക്‌നാഥിനെ ഒറ്റയ്ക്കാക്കരുതെന്നും കഠിനാധ്വാനിയാണ് അദ്ദേഹമെന്നും റാലിയില്‍ ജയദേവ് താക്കറെ പറഞ്ഞു. എല്ലാവരും ഏക്‌നാഥിനെ പിന്തുണയ്ക്കണമെന്നും ദരിദ്രര്‍ക്കും കര്‍ഷകര്‍ക്കും വേണ്ടിയാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നതെന്നും ജയ്‌ദേവ് താക്കറെ കൂട്ടിച്ചേര്‍ത്തു.

ദാദറിലെ ശിവാജി പാര്‍ക്കില്‍ ഉദ്ധവ് താക്കറെ ദസറ റാലി സംഘടിപ്പിച്ചിരുന്നു. എന്നാല്‍ അതില്‍ പങ്കെടുക്കാതെ ഏക്‌നാഥിനൊപ്പം ജയദേവ് പങ്കെടുത്തത് ഉദ്ധവിനേറ്റ ഏറ്റവും വലിയ തിരിച്ചടിയായാണ് കണക്കാക്കുന്നത്.

Related Articles

Post Your Comments

Back to top button