'ഭഗവത്ഗീത പാഠ്യപദ്ധതിയുടെ ഭാഗമാകും'; പ്രഖ്യാപനവുമായി വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ്
NewsNationalPolitics

‘ഭഗവത്ഗീത പാഠ്യപദ്ധതിയുടെ ഭാഗമാകും’; പ്രഖ്യാപനവുമായി വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ്

ബംഗളൂരു: വിവാദങ്ങള്‍ക്ക് പിന്നാലെ കര്‍ണാടകയില്‍ ഭഗവത്ഗീത പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്ന് വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ്. ഭഗവത്ഗീത ധാര്‍മിക ശാസ്ത്ര വിഷയത്തിന് കീഴിലായിരിക്കും പഠിപ്പിക്കുകയെന്നും ഈ അധ്യായന വര്‍ഷം മുതല്‍ ഭഗവത്ഗീത പഠനം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് സമിതിയെ രൂപീകരിച്ച ശേഷം നടപടികള്‍ ഉടന്‍ തന്നെ തുടങ്ങുമെന്ന് നിയമസഭ സെഷനിലെ ചോദ്യത്തിന് മന്ത്രി മറുപടി പറഞ്ഞു.

ബൈബിളും ഖുറാനും പോലെ ഭഗവത്ഗീത മതഗ്രന്ഥമല്ലെന്ന വിദ്യാഭ്യാസ മന്ത്രി നാഗേഷിന്റെ പ്രസ്താവന ഏറെ വിവാദമാവുകയും ഗുജറാത്ത് മാതൃകയില്‍ കര്‍ണാടകയിലും ഭഗവത്ഗീത പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്ന് അദ്ദേഹം നേരത്തെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഗീത സിലബസില്‍ ഉള്‍പ്പെടുത്തുന്നത് സര്‍ക്കാരിന്റെ നിലപാടാണെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും പറഞ്ഞിരുന്നു.

Related Articles

Post Your Comments

Back to top button