ഇമ്രാന്‍ ഖാന് ജാമ്യം: സെപ്റ്റംബര്‍ ഒന്ന് വരെ അറസ്റ്റ് ചെയ്യില്ല
NewsWorld

ഇമ്രാന്‍ ഖാന് ജാമ്യം: സെപ്റ്റംബര്‍ ഒന്ന് വരെ അറസ്റ്റ് ചെയ്യില്ല

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിക്ക് തീവ്രവാദ കേസില്‍ സെപ്റ്റംബര്‍ ഒന്ന് വരെ ജാമ്യം അനുവദിച്ച് തീവ്രവാദ വിരുദ്ധ കോടതി.
ഇസ്ലാമാബാദില്‍ ഓഗസ്റ്റ് 20ന് നടത്തിയ റാലിയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കും വനിത ജഡ്ജിക്കുമെതിരെ കേസെടുക്കുമെന്ന് പ്രസംഗിക്കുകയും ഗുരുതര ആരോപണങ്ങളുന്നയിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനാണ് ഇമ്രാന്‍ ഖാനെതിരെ തീവ്രവാദ വിരുദ്ധനിയമത്തിലെ സെക്ഷന്‍ ഏഴ് പ്രകാരം കേസെടുത്തത്.

ഇതെത്തുടര്‍ന്ന് ഓഗസ്റ്റ് 25 വരെ ഇമ്രാന്‍ ഖാന്‍ ഹൈക്കോടതിയില്‍ നിന്ന് ജാമ്യം നേടി. ജാമ്യകാലാവധി അവസാനിക്കുന്നതിന് മുമ്പ് തീവ്രവാദ വിരുദ്ധ കോടതിയില്‍ ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്നാണ് ഇമ്രാന്‍ ഖാന്‍ തീവ്രവാദ വിരുദ്ധ കോടതിയില്‍ ഹാജരാജയി തന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ഇമ്രാന്റെ ജാമ്യാപേക്ഷ അംഗീകരിച്ച കോടതി ഒരു ലക്ഷം പാക്കിസ്ഥാന്‍ രൂപ കെട്ടിവയ്ക്കാന്‍ ആവശ്യപ്പെട്ടു. ഇമ്രാന്റെ അറസ്റ്റ് ഒഴിവാക്കുന്നതിനായി പോലീസിന് കോടതി നോട്ടീസ് അയയ്ക്കുകയും ചെയ്തു.

Related Articles

Post Your Comments

Back to top button