
കൊച്ചി: വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചതുമായി ബന്ധപ്പെട്ട കേസില്‍ മൂന്ന് പ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ സ്വപ്ന നടത്തിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. കേസുമായി ബന്ധപ്പെട്ട് രണ്ടു പേര് നേരത്തേ അറസ്റ്റിലായിരുന്നു. മൂന്നാം പ്രതി മുന്‍കൂര്‍ ജാമ്യാപേക്ഷയും കോടതിയില്‍ നല്‍കിയിരുന്നു.
പ്രതികളായ ഫര്സീന് മജീദിനും നവീന്‍ കുമാറിനുമാണ് ജാമ്യം ലഭിച്ചത്. മൂന്നാം പ്രതി സുജിത് നാരായണന് മുന്‍കൂര്‍ ജാമ്യവും നല്കി. ജാമ്യം അനുവദിച്ചുവെന്ന ഒറ്റവരി മാത്രമാണ് സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ചത്. ഉത്തരവിന്റെ പകര്‍പ്പ് പുറത്തുവന്നാല്‍ മാത്രമേ ജാമ്യവ്യവസ്ഥ അടക്കമുള്ളവയെക്കുറിച്ച് വ്യക്തത വരൂ.
Post Your Comments