CrimeKerala NewsNews

നടിയെ അക്രമിച്ച കേസ് ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി ഇന്ന്

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് നിര്‍ണായകമായി മൊഴി രേഖപ്പെടുത്തുന്നത്.

എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ പദ്ധതിയിട്ട കേസില്‍ ദിലീപിനെ വെള്ളിയാഴ്ച വരെ അറസ്റ്റ് ചെയ്യില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. കേസില്‍ അന്വേഷണം അട്ടിമറിക്കാനും വിചാരണ തടസപ്പെടുത്താനും ദിലീപും ബന്ധുക്കളും ശ്രമിക്കുന്നതിന്റെ ശബ്ദ രേഖകളും മറ്റ് വെളിപ്പെടുത്തലുകളും ബാലചന്ദ്രകുമാര്‍ നടത്തിയിരുന്നു.

ഇതോടെയാണ് എറണാകുളം സിജെഎം കോടതിയുടെ നിര്‍ദേശപ്രകാരമാണ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മൊഴി രേഖപ്പെടുത്തുന്നത്. ബാലചന്ദ്രകുമാറിനോട് ഉച്ചയ്ക്ക് കോടതിയില്‍ ഹാജരാകാനാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ദിലീപിനെ അടുത്ത ദിവസം ചോദ്യം.

Related Articles

Back to top button