ബാലയ്യയുടെ തീപ്പൊരി പ്രകടനം; അതിരുവിട്ട് ആ​ഘോഷം, സ്ക്രീനിന് തീയിട്ട് ആരാധകർ - വീഡിയോ
NewsEntertainment

ബാലയ്യയുടെ തീപ്പൊരി പ്രകടനം; അതിരുവിട്ട് ആ​ഘോഷം, സ്ക്രീനിന് തീയിട്ട് ആരാധകർ – വീഡിയോ

തെലുങ്കിൽ ഏറെ ആരാധകരുള്ള താരമാണ് നന്ദമൂരി ബാലകൃഷ്ണ. ബാലകൃഷ്ണയുടെ ഓരോ ചിത്രവും ആഘോഷമാക്കാറുണ്ട് ആരാധകർ. ഇക്കഴിഞ്ഞ പൊങ്കൽ ദിനം റിലീസായ ‘വീരസിംഹ റെഡ്ഡി’യുടെ ആദ്യപ്രദർശനവും വലിയതോതിൽ കൊണ്ടാടിയിരുന്നു അവർ. എന്നാൽ ഇത്തരത്തിലുള്ള ഒരാഘോഷം പ്രദർശനം തന്നെ മുടക്കിയ വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്.

ഈ അവസരത്തിൽ ഇത്തരത്തിലുള്ളൊരു ആഘോഷം സ്ക്രീനിം​ഗ് മുടക്കുന്നതിലേക്ക് വരെ എത്തിയെന്ന വാർത്തയാണ് പുറത്തുവരുന്നത്. വിശാഖപട്ടണത്തിന് അടുത്തുള്ള സബ്ബാവാരം എന്ന സ്ഥലത്തെ തിയറ്ററിലാണ് സംഭവം. ‘വീരസിംഹ റെഡ്ഡി’യുടെ സിക്രീനിങ്ങിനിടെ തിയറ്റർ സ്ക്രീനിൽ തീ പടരുകയായിരുന്നു. ആരാധകരുടെ അതിരുവിട്ട ആവേശപ്രകടനത്തിനിടെ സംഭവിച്ച അപകടമാണിതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. സിനിമാ പ്രദർശനത്തിനിടെ അമിതാവേശം കാണിച്ച് പൊല്ലാപ്പിൽപ്പെടുന്നത് ബാലകൃഷ്ണ ആരാധകരെ സംബന്ധിച്ചടത്തോളം പുത്തരിയല്ല. മുമ്പ് അമേരിക്കയിൽ ആരാധകരുടെ ആവേശത്തിൽ സിനിമാ പ്രദർശനങ്ങൾ മുടങ്ങിയത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ആക്ഷൻ എന്റർടെയിനറായെത്തിയ ചിത്രം ​ഗോപിചന്ദ് മാലിനേനിയാണ് തിരക്കഥയെഴുതി സംവിധാനം ചെയ്തത്.

Related Articles

Post Your Comments

Back to top button