അവിശ്വസിനീയമായ കാഴ്ചകളിലേക്ക് മുളന്തണ്ട് നിങ്ങളെ ക്ഷണിക്കുന്നു
KeralaTravel

അവിശ്വസിനീയമായ കാഴ്ചകളിലേക്ക് മുളന്തണ്ട് നിങ്ങളെ ക്ഷണിക്കുന്നു

കേരളത്തിലെ ഇടുക്കി ജില്ലയിലെ പൂപ്പാറയ്ക്കടുത്തുള്ള ഒരു വിനോദസഞ്ചാര കേന്ദ്രമാണ് മുളന്തണ്ട്. ഇടുക്കിയിലെ മനോഹരമായ സ്ഥലങ്ങളില്‍ ഒന്നാണിത്. ഇടുക്കിയില്‍ പര്യവേക്ഷണം നടക്കാത്ത പ്രദേശങ്ങളിലൊന്നാണ് മുള്ളന്തണ്ടു. ചുറ്റുമുള്ള അവിശ്വസനീയമായ കാഴ്ചയും എളുപ്പത്തില്‍ എത്തിച്ചേരാവുന്നതുമായ ഈ സ്ഥലം തീര്‍ച്ചയായും നിങ്ങളുടെ ഭാവനയ്ക്ക് അനുയോജ്യമാകും. മുളന്തണ്ടിലേക്കുള്ള യാത്ര വളരെ മനോഹരമാണ്. മുള്ളന്തണ്ട് കുരിശുമലയുടെ പ്രധാനപ്പെട്ട ഒരു ഭാഗമാണ് അതിന്റെ അവസാനത്തെ തൂക്കാംകുത്ത് കയറ്റം.

അവിടെനിന്നും മുകളിലേക്കുള്ള വഴി ചേര്‍ത്തെടുക്കുന്ന ഫോട്ടോകള്‍ അതിമനോഹരമാണ്. ഇരുവശങ്ങളിലും ഒരാള്‍ക്കൊപ്പം വളര്‍ന്നു നില്‍ക്കുന്ന പുല്‍മേടുകള്‍ അവ തണുത്ത കാറ്റ് വീശുമ്പോള്‍ ആടി ഉലഞ്ഞു തിരമാല പോലെ തോന്നിപ്പിക്കും. പുല്‍മേടിന് നടുക്കായി മുകളിലേക്കുള്ള പാത. മുളന്തണ്ടിലേക്കുള്ള യാത്ര നിങ്ങള്‍ക്ക് മികച്ച ഒരു ഓഫ്‌റോഡ് അനുഭവം പ്രതിധാനം ചെയ്യുന്നു. മലയുടെ മുകളില്‍ നിന്നും നിങ്ങള്‍ക്ക് ചുറ്റിലുമുള്ള ഭൂപ്രതേശങ്ങളുടെ പനോരാമിക് കായ്ച്ച കാണാന്‍ കഴിയും.

നിങ്ങള്‍ കൊടുമുടിയില്‍ എത്തുമ്പോള്‍, മേഘങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ മുഴുവന്‍ സ്ഥലത്തെയും വലയം ചെയ്യുന്നതായി നിങ്ങള്‍ കണ്ടെത്തും. നല്ല തണുത്ത ഇളം കാറ്റ് നിങ്ങളെ കോരിത്തരിപ്പിക്കും, ഭാഗ്യമുണ്ടെങ്കില്‍ നിങ്ങളെ കോട മഞ്ഞ് വന്ന് പൊതിയും. പ്രകൃതിസ്‌നേഹികളുടെ പറുദീസ തന്നെയാണ് മുളന്തണ്ട്. പൂപ്പാറ ടൗണില്‍ നിന്ന് ഏകദേശം രണ്ട് കിലോമീറ്റര്‍ അകലെയായിട്ടാണ് മുളന്തണ്ട് സ്ഥിതി ചെയ്യുന്നത്. ചെങ്കുത്തായ കയറ്റങ്ങളും ഇറക്കങ്ങളും കഠിനമായ പാതയും താണ്ടിവേണം മുള്ളന്തണ്ടിലെത്താന്‍. ബൈക്കുകളിലും ജീപ്പുകളിലും മലമുകളില്‍ എത്താം

Related Articles

Post Your Comments

Back to top button