
തിരുവനന്തപുരം: യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേരള സര്‍വകലാശാലയ്ക്ക് പരാതി. ചങ്ങമ്പുഴയുടെ വാഴക്കുല എന്ന കവിതയുടെ രചയിതാവ് വൈലോപ്പിള്ളിയാണെന്നാണ് പ്രബന്ധത്തില്‍ എഴുതിയത്. ഇത് വിവാദമായതോടെ സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റിയാണ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് പരാതി നല്‍കിയത്.
2021-ല്‍ ഡോക്ടറേറ്റ് നേടിയ ചിന്ത ഗവേഷണം പൂര്‍ത്തീകരിച്ചത് കേരള സര്‍വകലാശാല പ്രോ വൈസ് ചാന്‍സലറായിരുന്ന ഡോ. പി. പി. അജയകുമാറിന്റെ മേല്‍ന്നോട്ടത്തിലായിരുന്നു. നവലിബറല്‍ കാലത്തെ മലയാള കച്ചവട സിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറ എന്ന വിഷയത്തിലായിരുന്നു ഗവേഷണം. പ്രസ്തുത ഗവേഷണ പ്രബന്ധത്തിന്റെ ആദ്യ അധ്യായത്തില്‍ തന്നെയാണ് ഗുരുതര പിഴവുള്ളത്.
ചങ്ങമ്പുഴയ്ക്ക് പകരം വൈലോപ്പിള്ളിയുടെ പേരാണ് ഉപയോഗിച്ചതെന്നും വൈലോപ്പിള്ളിയുടെ പേര് പോലും അക്ഷരത്തെറ്റോടെയാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നുമാണ് പരാതി. ഗവേഷണത്തിന് മേല്‍നോട്ടം വഹിച്ച പിവിസിയോ മൂല്യനിര്‍ണയം നടത്തിയവരോ പ്രബന്ധം പൂര്‍ണമായും പരിശോധിക്കാതെയാണ് പിഎച്ച്ഡിക്ക് ശുപാര്‍ശ ചെയ്തതെന്നും ആരോപണമുണ്ട്. അതേസമയം ഇത്തരത്തില്‍ തെറ്റ് പറ്റിയതായി താന്‍ ഓര്‍ക്കുന്നില്ലെന്നും പരിശോധിക്കാമെന്നും ചിന്ത ജെറോം പറഞ്ഞു.
Post Your Comments