പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മമത
NewsNational

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മമത

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. നാല് ദിവസത്തെ ഡല്‍ഹി സന്ദര്‍ശനത്തിനായി എത്തിയതായിരുന്നു മമത ബാനര്‍ജി. ജിഎസ്ടി, കേന്ദ്രപദ്ധതികളില്‍ തുക അനുവദിക്കുന്നതിലെ കാലതാമസം തുടങ്ങിയ കാര്യങ്ങള്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. അഴിമതി കേസില്‍ അറസ്റ്റിലായ ബംഗാള്‍ മുന്‍മന്ത്രി പാര്‍ഥ ചാറ്റര്‍ജിയും ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പും ചര്‍ച്ചയായതായാണ് റിപ്പോര്‍ട്ട്.

മമതയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന പാര്‍ഥ ചാറ്റര്‍ജിയെ ഇഡി അറസ്റ്റു ചെയ്തതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദങ്ങള്‍ ഉണ്ടായിരുന്നു. കൂടാതെ രാഷ്ട്രപതി ദ്രൗപദി മുര്‍മുവുമായും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന നിതി ആയോഗ് യോഗത്തിലും മമത പങ്കെടുക്കുന്നുണ്ട്.

കോണ്‍ഗ്രസ് ഇതര പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെയും മമത സന്ദര്‍ശിച്ചേക്കും. ശനിയാഴ്ച നടക്കുന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ഥിയായ മാര്‍ഗരറ്റ് അല്‍വയ്ക്കു വോട്ട് ചെയ്യാതെ വിട്ടുനില്‍ക്കുമെന്ന് അറിയിച്ച തൃണമൂലിന്റെ മനസ്സുമാറ്റാനുള്ള ശ്രമം പ്രതിപക്ഷ കക്ഷികള്‍ നടത്തിയേക്കും.

Related Articles

Post Your Comments

Back to top button