ബംഗ്ലാദേശ് പൗരന്മാരെ അതിര്‍ത്തി സേന വെടിവച്ച് കൊന്നു
NewsNational

ബംഗ്ലാദേശ് പൗരന്മാരെ അതിര്‍ത്തി സേന വെടിവച്ച് കൊന്നു

ന്യൂഡല്‍ഹി: ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ രണ്ട് ബംഗ്ലാദേശ് പൗരന്മാരെ ബിഎസ്എഫ് വെടിവച്ച് കൊലപ്പെടുത്തി. കന്നുകാലി കടത്തുകാരാണ് കൊല്ലപ്പെട്ടത്. ബിഎസ്എഫ് ഇവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇവര്‍ തിരിച്ച് കല്ലെറിഞ്ഞതിനെത്തുടര്‍ന്നാണ് വെടിയുതിര്‍ത്തത്.

28 നും 30 നും ഇടയില്‍ പ്രായമുള്ളവരാണ് കൊല്ലപ്പെട്ടത്. അതിര്‍ത്തി ജില്ലയായ ലാല്‍മോനിര്‍ഹട്ടിലെ മഹിഷ്തുലി അതിര്‍ത്തിയിലാണ് സംഭവം. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് കൈമാറുമെന്ന് പോലീസ് അറിയിച്ചു.

Related Articles

Post Your Comments

Back to top button