സംസ്ഥാനത്ത് ബാറുകളും കള്ളുഷാപ്പുകളും, ബിയര്‍, വൈന്‍ പാര്‍ലറുകളും തുറക്കുന്നു,

തിരുവനന്തപുരം / സംസ്ഥാനത്ത് ബാറുകളും കള്ളുഷാപ്പുകളും തുറക്കാൻ സർക്കാർ ഉത്തരവ്. ചീഫ് സെക്രട്ടറി യാണ് ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്. ബാറുകളും കള്ളുഷാപ്പുകളും ചൊവ്വാഴ്ച മുതൽ പ്രവർത്തനമാരംഭിക്കാനാണ് സാധ്യത. ഇതോടൊപ്പം ബിയര്‍, വൈന്‍ പാര്‍ലറുകളും തുറക്കും. ഇതിന്റെ വിശദാംശങ്ങൾ എക്സൈസ് കമ്മിഷണർ പ്രത്യേക ഉത്തരവായി വെളിപ്പെടുത്തും. ക്ലബുകളിലും മദ്യം നൽകാനുള്ള അനുവാദം നൽകിയിട്ടുണ്ട്. ബാറുകളിലെ പാഴ്സൽ വിൽപന നിർത്തും. പാഴ്സൽ വിൽപന ബെവ്കോ, കൺസ്യൂമർ ഫെഡ് വഴിമാത്രമാക്കും. ഇതോടൊപ്പം ബിവറേജസ് ഔട്ട്ലറ്റുകളുടെ പ്രവര്‍ത്തന സമയം രാത്രി ഒമ്പത് മണിവരെയുണ്ടാകും. ഇപ്പോൾ രാവിലെ 9 മുതൽ രാത്രി 7 വരെ പ്രവർത്തിച്ചുവരുന്ന ബിവറേജസ് ഔട്ട്‌ലെറ്റുകളുടേയും കൺസ്യമർ ഫെഡുകളുടേയും പ്രവർത്തന സമയം രാവിലെ 10 മുതൽ രാത്രി 9 വരെയാക്കി മാറ്റി. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കണം മദ്യശാലകൾ പ്രവർത്തിക്കുക. രോഗബാധ മൂലമുള്ള ലോക്ഡൗണിനെ തുടര്‍ന്ന് ഒമ്പത് മാസത്തോളമായി സംസ്ഥാനത്തെ മദ്യശാലകൾ അടഞ്ഞുകിടക്കുകയായിരുന്നു.