ഫ്രണ്ട് റിക്വസ്റ്റ് നിരസിച്ചതിന് യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി; പത്തനംതിട്ടയില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍
NewsKerala

ഫ്രണ്ട് റിക്വസ്റ്റ് നിരസിച്ചതിന് യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി; പത്തനംതിട്ടയില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍

പത്തനംതിട്ട: യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാക്കളെ അറസ്റ്റ് ചെയ്തു. പത്തനംതിട്ട പുറമറ്റം സ്വദേശികളാണ് കോയിപ്രം പൊലീസിന്റെ പിടിയിലായത്. ഫെയ്‌സ്ബുക്കില്‍ ഫ്രണ്ട് റിക്വസ്റ്റ് നിരസിച്ചതിനെ തുടര്‍ന്നുണ്ടായ വൈരാഗ്യം മൂലമാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പ്രതികളുടെ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. ഞായറാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. രണ്ടാംപ്രതി സേതുനായര്‍ പറഞ്ഞതനുസരിച്ച് ഒന്നാം പ്രതി ശരത് എസ് പിള്ള പരാതിക്കാരിയുടെ വീട്ടിലെത്തി കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു.

സേതു നായരായിരുന്നു യുവതിക്ക് റിക്വസ്റ്റ് അയച്ചത്. പലതവണ റിക്വസ്റ്റ് അയച്ചിട്ടും നരസിച്ചെന്നും തുടര്‍ന്നുള്ള വൈരാഗ്യം മൂലമാണ് ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയതെന്നും പ്രതികള്‍ പൊലീസിന് മൊഴി നല്‍കി. കുളിമുറിയുടെ വെന്റിലേഷനിലൂടെയായിരുന്നു ശരത് ദൃശ്യങ്ങളെടുത്തത്. യുവതിയും മകളും വീട്ടില്‍ ഒറ്റയ്ക്കാണ് താമസം. മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് യുവതി കണ്ടുവെന്ന് മനസിലായിട്ടും പകര്‍ത്തിയ ദൃശ്യങ്ങള്‍ ശരത് സേതുവിന് അയച്ചുകൊടുത്തു.

അടുത്തദിവസം രാവിലെ തന്നെ യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചു. പരാതി നല്‍കിയത് അറിഞ്ഞതോടെ ദശ്യങ്ങള്‍ മായ്ച്ചുകളഞ്ഞ സേതു ശരത്തിനെ ഫോണിലെ കോണ്ടാക്ട് ലിസ്റ്റില്‍നിന്ന് നീക്കി. പ്രതികളെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Related Articles

Post Your Comments

Back to top button