
ന്യൂയോര്‍ക്ക്: ഇലക്ട്രിക് കാറുകളുടെ ചില മോഡലുകള്‍ തിരിച്ചുവിളിച്ച് പ്രമുഖ വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യു. ബാറ്ററിയില്‍ നിന്ന് തീപടരാന് സാധ്യതയുള്ളതുകൊണ്ടാണ് ചില ഇലക്ട്രിക് കാറുകള്‍ തിരിച്ചുവിളിക്കാന്‍ കമ്പനി തീരുമാനിച്ചത്. ബിഎംഡബ്ല്യു തങ്ങളുടെ ചില എസ്യുവി, സെഡാന് മോഡലുകളിലെ ബാറ്ററിയില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയിട്ടുണ്ട്.
ഐഎക്സ് എക്സ് ഡ്രൈവ് 50, ഐഎക്സ് എം60 എന്നീ എസ്യുവി മോഡലുകളും ഐഫോര്‍ ഇ ഡ്രൈവ് 40, ഐഫോര്‍ എം 50 എന്നീ സെഡാന് മോഡലുകളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. ബാറ്ററിയിലെ തകരാര്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിനും അതുവഴി തീ പിടിക്കാനും കാരണമായേക്കാമെന്ന് യുഎസ് നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷന് പ്രസ്താവനയില്‍ അറിയിച്ചു.
ഈ മോഡല്‍ വാഹനങ്ങള്‍ കൈവശമുള്ളവരോട് വാഹനം ഉപയോഗിക്കരുത് എന്ന് കമ്പനി നിര്‍ദേശിച്ചിട്ടുണ്ട്. വാഹനം ചാര്‍ജ് ചെയ്യരുതെന്നും വീടിന് വെളിയില്‍ സുരക്ഷിത സ്ഥാനത്ത് വാഹനം പാര്‍ക്ക് ചെയ്യണമെന്നും കമ്പനി ആവശ്യപ്പെട്ടു. ഡീലേഴ്സിന് സൗജന്യമായി ബാറ്ററി മാറ്റി നല്‍കുന്നതാണെന്ന് ബിഎംഡബ്ല്യു ഉപഭോക്താക്കള്‍ക്ക് നല്കിയ നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments