ലോകത്തിലെ ഏറ്റവും നല്ല അമ്മ: അമൃതയെക്കുറിച്ച് മകള്‍ അവന്തിക
MovieNewsKeralaEntertainment

ലോകത്തിലെ ഏറ്റവും നല്ല അമ്മ: അമൃതയെക്കുറിച്ച് മകള്‍ അവന്തിക

കൊച്ചി: തന്റെ അമ്മയാണ് ലോകത്തിലെ ഏറ്റവും നല്ല അമ്മയാണ് എന്ന് അമൃത സുരേഷിന്റെ മകള്‍ അവന്തിക. അമൃതയുടെ മകള്‍ തനിക്കായി എഴുതിയ കുറിപ്പിലാണ് അവന്തിക ഇക്കാര്യം എഴുതിയിരിക്കുന്നത്. ഈ കാര്‍ഡ് അമൃത സോഷ്യല്‍ മീഡിയയില്‍ പങ്ക് വച്ചിട്ടുണ്ട്. മകളുടെ കാര്‍ഡ് പങ്ക് വച്ചുകൊണ്ട് തനിക്ക് ഇതില്‍ കൂടുതല്‍ ഇനി എന്ത് വേണമെന്നാണ് അമൃത അടിക്കുറിപ്പ് എഴുതിയിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും നല്ല അമ്മയും, കരുത്തുറ്റ സ്ത്രീയും, നല്ല ഗായികയും, ദയയുള്ളവളും സുന്ദരി ശലഭവും മാധുര്യമേറിയ വ്യക്തിയും അമ്മയാണെന്ന് അവന്തിക എഴുതിയത്.

പാപ്പുവിന്റെ സ്‌നേഹം എന്നും നിലനില്‍ക്കട്ടെയെന്നും അമ്മയും മകളും എന്നും സന്തോഷത്തോടെ ജീവിക്കട്ടെയെന്നും ആരാധകര്‍ പോസ്റ്റിന് താഴെ കുറിക്കുന്നു.

അതേസമയം, കഴിഞ്ഞ ദിവസം അമൃത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പും ചര്‍ച്ചയായിരുന്നു. ‘നമ്മളെ തെറ്റിദ്ധരിക്കുകയും തെറ്റായി വിധിക്കുകയും ചെയ്യുമ്പോള്‍ നമ്മള്‍ എന്തിനാണ് സ്വയം പ്രതിരോധിക്കുന്നത്? അതെല്ലാം വിട്ടുകളയൂ. തിരിച്ച് ഒന്നും പറയണ്ട. അവര്‍ക്ക് ഇഷ്ടമുള്ള തരത്തില്‍ അവര്‍ നമ്മളെ വിധിക്കട്ടെ. ഇതൊക്കെ ഒരു രസമാണ്’, എന്നായിരുന്നു അമൃത കുറിച്ചത്.

Related Articles

Post Your Comments

Back to top button