BusinessKerala NewsNews

വെള്ളം കുടി മുട്ടും: ജവാന്റെ വില ഉയര്‍ത്താനൊരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം: സ്പിരിറ്റിന് വില വര്‍ധിച്ചതോടെ ജനപ്രിയ ബ്രാന്‍ഡായ ജവാന്റെ വില വര്‍ധിപ്പിച്ചേക്കുമെന്ന സൂചന. അടുത്ത മാസം മുതലാണം ജവാന്‍ മദ്യത്തിന്റെ വില വര്‍ധിപ്പിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ നിര്‍മ്മിതമായ മദ്യത്തിന്റെ വില വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ബെവ്‌കോയും സര്‍ക്കാരിനെ സമീപിച്ചതിനെ തുടര്‍ന്നാണ് വില വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തുന്നത്.

എന്നാല്‍ സര്‍ക്കാര്‍ വില വര്‍ധിപ്പിക്കുന്നതോടെ ഉപഭോക്താക്കളില്‍ വില വര്‍ദ്ധനാ ഭാരം അടിച്ചേല്‍പ്പിക്കാത്ത രീതിയിലാണ് വില വര്‍ദ്ധിപ്പിക്കുന്നത് എന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. ഒരു ലിറ്റര്‍ സ്പിരിറ്റിന് 57 രൂപയില്‍ നിന്നും 67 രൂപയായി വര്‍ദ്ധിപ്പിച്ചതോടെയാണ് ബെവ്‌കോയ്ക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയില്ല എന്ന അവസ്ഥ വന്നത്. ഇത് ബെവ്‌കോ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതോടെയാണ് വില വര്‍ദ്ധനവ് എന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ പോകുന്നത്.

എന്നാല്‍ വില വര്‍ദ്ധന എങ്ങനെ വേണമെന്നാണ് സര്‍ക്കാര്‍ തലത്തില്‍ ആലോചന മുറുകുന്നത്. ഒരു പക്ഷേ ഇനിയും വില വര്‍ദ്ധിപ്പിച്ചാല്‍ വ്യാജമദ്യം കൂടുന്നതിനു കാരണമാകുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ മദ്യത്തിന് വില വര്‍ദ്ധിപ്പിച്ച് നികുതി കുറച്ച് ജനങ്ങള്‍ക്ക് വിതരണം ചെയ്യാനാണ് തീരുമാനം.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ലിമിറ്റഡാണ് ജവാന്‍ റം നിര്‍മ്മിക്കുന്നത്. നിലവില്‍, ഒരു കുപ്പി മദ്യത്തിനു മേല്‍ 237 ശതമാനം നികുതിയാണ് ഈടാക്കുന്നത്. നികുതി കുറയ്ക്കാതെ 600 രൂപ വിലയുള്ള ഒരു ലീറ്റര്‍ ജവാന്‍ മദ്യത്തിനു പത്തു ശതമാനം വിലവര്‍ദ്ധിപ്പിച്ചാല്‍ 60 രൂപ കൂടി കൂടുമെന്നാണ് റിപ്പോര്‍ട്ട്.

Related Articles

Back to top button