ബെവ്ക്യൂ ആപ് ബിവറേജസ് കോര്‍പ്പറേഷനെ തീർത്തും ആപ്പിലാക്കി

ബെവ്ക്യൂ ആപ് ബിവറേജസ് കോര്‍പ്പറേഷനെ ആപ്പിലാക്കി സംസ്ഥാനത്തെ ബാറുടമകളുടെ പോക്കറ്റ് നിറക്കുന്നത് തുടരുകയാണ്. ബെവ്ക്യൂ ആപ്പിലൂടെ മദ്യം വിതരണം ചെയ്ത് തുടങ്ങിയ ശേഷം കോര്‍പ്പറേഷന്റെ വില്‍പ്പന മൂന്നിലൊന്നായി ഇടിഞ്ഞെന്നും, ബാറുകള്‍ക്ക് വന്‍ നേട്ടമാണെന്നും കണക്കുകള്‍ അടിവരയിട്ടു പറയുന്നു. ഇപ്പോഴുള്ള നില തുടര്‍ന്നാല്‍ ബെവ്കോയ്ക്ക് കെസ്ആര്‍ടിസിയുടെ സ്ഥിതിയുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി ജീവനക്കാരുടെ സംഘടന എംഡിക്ക് കത്തയച്ചിരിക്കുകയാണ്. ബിവറേജസ് കോര്‍പ്പറേഷനെ നഷ്ട്ട കയത്തിലേക്ക് കൊണ്ടുപോകുന്ന ബെവ്ക്യൂ ആപ് ഒഴിവാക്കിയില്ലെങ്കിൽ ബിവറേജസ് കോര്‍പ്പറേഷന്റെ പഴയ കാല വിൽപ്പന തിരിച്ചെടുക്കാനാവില്ല.
സംഭവത്തിന്റെ ഗൗരവം വകുപ്പ് മന്ത്രിക്ക് അറിയാമെങ്കിലും ആപിന്റെ കാര്യത്തിൽ ചെകുത്താനും കടലിനും ഇടക്കെന്നപോലെയാണ്
ഇപ്പോൾ എക്സൈസ് വകുപ്പ് വകുപ്പ്.
ബിവറേജസ് കോര്‍പ്പറേഷന്‍റെ വില്‍പ്പനശാലകളില്‍ പ്രതിദനം ശരാശരി 35 കോടിയുടെ വിപ്പനയാണുണ്ടായിരുന്നത്. ബാറുകളില്‍ ഇത് 10 കോടിയോളമായിരുന്നു. ബവ്കോ ആപ് ബാറുകളുടെ വില്‍പ്പനയില്‍ വന്‍ കുതിപ്പാണുണ്ടാക്കിയത്. കഴിഞ്ഞ മാസം ബിവറേജസ് കോര്‍പ്പറേഷന്‍റെ വില്‍പ്പനശാലകള്‍ വഴി 380 കോടിയുടെ വില്‍പ്പന മാത്രം നടക്കുമ്പോൾ, വെയര്‍ഹൗസില്‍ നിന്നും ബാറുകള്‍ വഴി 766 കോടിയുടെ മദ്യത്തിന്റെ വിൽപ്പനയാണ് നടന്നിരിക്കുന്നത്. ആപ്പ് വഴി മാത്രമാണ് ബിവറേജസ് കോര്‍പ്പറേഷന്‍റെ വില്‍പ്പനശാലകളില്‍ വിൽപ്പന നടക്കുന്നതെന്നാണ് വെയ്പ്പ്. എന്നാൽ ബാറുകളിൽ ആപ്പിന്റെ സഹായമില്ലെങ്കിലും മദ്യം കിട്ടുന്ന അവസ്ഥയാണ് ഉള്ളത്. മാത്രമല്ല ആപ്പിനാകട്ടെ ബാറുകളോട് മാത്രമാണ് പ്രേമം. ഈ നില തുടര്‍ന്നാല്‍ ബെവ്കോയ്ക്ക് കെസ്ആര്‍ടിസിയുടെ സ്ഥിതിയുണ്ടാകുമെന്നാണ് ജീവനക്കാരുടെ സംഘടന പറയുന്നത്.