ഭോപ്പാല്‍ ദുരന്തം: ഇരകളുടെ നഷ്ടപരിഹാരം വര്‍ധിപ്പിക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി
NewsNational

ഭോപ്പാല്‍ ദുരന്തം: ഇരകളുടെ നഷ്ടപരിഹാരം വര്‍ധിപ്പിക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി

ഡല്‍ഹി : ഭോപ്പാല്‍ വാതക ദുരന്തത്തിലെ ഇരകളുടെ നഷ്ടപരിഹാരം വര്‍ധിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി ഭരണഘടന ബെഞ്ച് തള്ളി. ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി തള്ളിയത്. നഷ്ട പരിഹാരത്തില്‍ കുറവുണ്ടെങ്കില്‍ നികത്തേണ്ട ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിനാണെന്നും ഇരകള്‍ക്കായി ഇന്‍ഷുറന്‍സ് പോളിസി എടുക്കാതിരുന്നത് കേന്ദ്ര സര്‍ക്കാരിന്റെ വലിയ വീഴ്ചയാണെന്നും കോടതി നീരീക്ഷിച്ചു.

തട്ടിപ്പ് നടന്നുവെന്നതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഒത്തുതീര്‍പ്പില്‍ നിശ്ചയിച്ച നഷ്ടപരിഹാരം റദ്ദാക്കാനാകൂ. എന്നാല്‍ തട്ടിപ്പ് നടന്നുവെന്ന് തെളിയിക്കുന്ന ഒന്നും കേന്ദ്രത്തിനു ഹാജരാക്കാന്‍ ആയില്ലെന്നും കോടതി പറഞ്ഞു.

Related Articles

Post Your Comments

Back to top button