
ഭോപ്പാല്‍: മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലില്‍ സ്ഥിതി ചെയ്യുന്ന ‘ഇസ്ലാം നഗര്‍’ ഗ്രാമം ഇനി ‘ജഗദീഷ്പൂര്‍’ എന്നറിയപ്പെടും. ശിവരാജ് സര്‍ക്കാരാണ് ഉത്തരവിറക്കിയത്. പേരുമാറ്റം സംബന്ധിച്ച് മധ്യപ്രദേശ് റവന്യൂ വകുപ്പ് ബുധനാഴ്ച ഗസറ്റില്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.
മുമ്പ് 2021 ഫെബ്രുവരിയില്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഹോഷംഗബാദിനെ നര്‍മ്മദാപുരം എന്നും നസ്റുല്ലഗഞ്ചിനെ ഭൈരുന്ദ എന്നും പുനര്‍നാമകരണം ചെയ്തിരുന്നു. സര്‍ക്കാരിന്റെ ഈ തീരുമാനത്തിന് പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. പേര് മാറ്റാനുള്ള തീരുമാനം രാഷ്ട്രീയ പ്രേരിതമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.
Post Your Comments