CinemaKerala NewsLatest NewsMusicNewsUncategorized
ബിച്ചു തിരുമല ഗുരുതരാവസ്ഥയില്‍
തിരുവനന്തപുരം: പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല (80) ഗുരുതരാവസ്ഥയില്‍. തിരുവനന്തപുരം എസ്‌കെ ആശുപത്രിയില്‍ വെന്റിലേറ്ററിലാണ് ബിച്ചു തിരുമല. പ്രശസ്ത ഗായികയായ സുശീലാദേവി, സംഗീതസംവിധായകന്‍ ദര്‍ശന്‍ രാമന്‍ എന്നിവര്‍ സഹോദരങ്ങളാണ്. 1972ല്‍ പുറത്തിറങ്ങിയ ഭജ ഗോവിന്ദം എന്ന ചിത്രത്തിലൂടെയാണ് ബിച്ചു തിരുമല ചലച്ചിത്രഗാനരംഗത്തേക്ക് വരുന്നത്. പിന്നീട് നിരവധി ചിത്രങ്ങള്‍ക്ക് അദ്ദേഹം ഗാനരചന നിര്‍വഹിച്ചു. എഴുപതുകളിലും എണ്‍പതുകളിലുമായി ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍ക്കാണ് അദ്ദേഹം തൂലിക ചലിപ്പിച്ചത്.