CrimeEditor's ChoiceKerala NewsLatest NewsLocal NewsNews
അങ്കമാലിയിലും, മൂവാറ്റുപുഴയിലും വൻ കഞ്ചാവ് വേട്ട.

കൊച്ചി / അങ്കമാലിയിലും, മൂവാറ്റുപുഴയിലും വൻ കഞ്ചാവ് വേട്ട. അങ്കമാലിയിൽ നിന്ന് കാറിൽ കടത്തുകയായിരുന്ന 110 കിലോ കഞ്ചാവ് ആണ് പിടികൂടിയത്. സംഭവത്തിൽ ഇടുക്കി സ്വദേശികളായ ചന്തു, അൻസർ, നിസാർ എന്നിവരാണ് പിടിയിലായത്. പുലർച്ചെ രണ്ട് മണിയോടെ നടത്തിയ വാഹന പരിശോധനയ്ക്കിടെയായിരുന്നു കഞ്ചാവ് പിടികൂടാനായത്. രണ്ട് വാഹനങ്ങളുടെ ഡിക്കിയിലും പിൻസീറ്റിന്റെ അടിയിലും ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. പിടിയിലായവരെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മൂവാറ്റുപുഴയ്ക്ക് സമീപം ആവോലിയിലെ ഒരു വീട്ടിൽ നിന്നും 35 കിലോ കഞ്ചാവ് പിടികൂടുന്നത്.